Around us

'ബേബി ഡാം ശക്തിപ്പെടുത്തി മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കും'; തടസം കേരളത്തിന്റെ നിസഹകരണമെന്ന് തമിഴ്‌നാട് മന്ത്രി

ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി എസ്.ദുരൈമുരുകന്‍. തടസമാകുന്നത് കേരളത്തിന്റെ നിസഹകരണമാണെന്നും, ബേബി ഡാമിന് സമീപത്തുള്ള മരങ്ങള്‍ മുറിക്കാന്‍ കേരളം ഇതുവരെ തയ്യാറായിട്ടില്ലെന്നും അണക്കെട്ട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി ആരോപിച്ചു.

'ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ മുറിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനോട് ചോദിച്ചപ്പോള്‍ അത് വനംവകുപ്പുമായി സംസാരിക്കണമെന്ന് പറഞ്ഞു. റിസര്‍വ് ഫോറസ്റ്റായതിനാല്‍ മുറിക്കാന്‍ പറ്റില്ലെന്നാണ് വനംവകുപ്പിന്റെ നിലപാട്. ഇതുസംബന്ധിച്ച് വിശദമായി പരിശോധന നടത്തണം. തടസങ്ങള്‍ മാറിയാല്‍ ബേബി ഡാം പെട്ടെന്ന് തന്നെ പുതുക്കും.'

നിലില്‍ റൂള്‍ കര്‍വ് പാലിച്ചാണ് വെള്ളം തുറന്നുവിടുന്നതെന്നും ദുരൈമുരുകന്‍ പറഞ്ഞു. അണക്കെട്ടിന്റെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കത്തിന് പ്രസക്തിയില്ല. ഇപ്പോള്‍ നടക്കുന്നത് വര്‍ഷങ്ങളായി നടക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT