Around us

'നിരന്തരം അപമാനിക്കുന്നു, വേട്ടയാടുന്നു' ; നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നും, വേട്ടയാടുന്നുവെന്നും ചൂണ്ടിക്കാട്ടി തെന്നിന്ത്യന്‍ നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവരെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നില തൃപ്തികരമാണെന്നാണ് വിവരം. നാം തമിളര്‍ പാര്‍ട്ടി നേതാവ് സീമന്‍, പനങ്കാട്ട് പടൈ നേതാവ് ഹരി നാടാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വിശദീകരിച്ചായിരുന്നു ആത്മഹത്യാശ്രമം. ഫെയ്‌സ്ബുക്കില്‍ ലൈവിലെത്തി അവസാന വീഡിയോയാണിതെന്ന് വ്യക്തമാക്കിയാണ് നടി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

താന്‍ ബിപി കുറയാനുള്ള ഗുളികകള്‍ കഴിച്ചിട്ടിട്ടുണ്ടെന്നും ജീവനൊടുക്കുകയാണെന്നും വീഡിയോയില്‍ പരാമര്‍ശിച്ചിരുന്നു. നാല് മാസമായി സീമനും പാര്‍ട്ടി അംഗങ്ങളും വേട്ടയാടുകയാണ്. താന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. അതിജീവിക്കാന്‍ പരമാവധി ശ്രമിച്ചു. ഹരി നാടാരും അനുയായികളും അപമാനിക്കുന്നു. ഇരുവരെയും അറസ്റ്റ് ചെയ്യണം. ഇത് അവസാന വീഡിയോയാണ്. ബിപി ഗുളികകള്‍ കഴിച്ചിട്ടുണ്ട്. കുറച്ച് സമയത്തിനകം എന്റെ ബിപി തീരെ കുറയുകയും ഞാന്‍ മരിക്കുകയും ചെയ്യും. എന്റെ മരണം എല്ലാവരുടെയും കണ്ണ് തുറപ്പിക്കണം, ഹരി നാടാരെയും രക്ഷപ്പെടാന്‍ തന്റെ ആരാധകര്‍ അനുവദിക്കരുതെന്നും നടി അഭ്യര്‍ത്ഥിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തുടര്‍ന്ന് വിജയലക്ഷ്മിയെ മലര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതാദ്യമായല്ല നടി സീമനെതിരെ രംഗത്തെത്തുന്നത്. ഫെബ്രുവരിയിലായിരുന്നു ഇയാള്‍ക്കെതിരെ വെളിപ്പെടുത്തല്‍. തന്നെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് സീമന്‍ വഞ്ചിച്ചുവെന്ന് നടി വിശദീകരിച്ചിരുന്നു. കന്നഡയിലും തമിഴിലുമായി നാല്‍പ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ദേവദൂതനില്‍ വേഷമിട്ടിട്ടുണ്ട്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT