Around us

വനിതാ മന്ത്രാലയത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ വേണ്ട; പ്രവേശനം വിലക്കി താലിബാന്‍

കാബൂളിലെ വനിതാ മന്ത്രാലയത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ പ്രവേശിക്കുന്നത് വിലക്കി താലിബാന്‍. പുരുഷന്മാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

നാല് സ്ത്രീകളെ കെട്ടിടത്തിന് പുറത്ത് താലിബാന്‍ തടഞ്ഞു. സംഭവത്തില്‍ മന്ത്രാലയത്തിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്താന്‍ സ്ത്രീകള്‍ തീരുമാനിച്ചതായും ഉദ്യോഗസ്ഥ പറഞ്ഞു. താലിബാന്റെ സ്ത്രീകളോടുള്ള സമീപനങ്ങളില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ നേരത്തെയും അഫ്ഗാനില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ താലിബാനെ പിന്തുണച്ചും ഒരു വിഭാഗം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.

20 വര്‍ഷത്തിന് ശേഷം താലിബാന്‍ വീണ്ടും അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ, സ്ത്രീകള്‍ കൂടുതല്‍ അടിച്ചമര്‍ത്തല്‍ നേരിടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആഗസ്റ്റ് 15നാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT