Around us

വേതനവും ആനുകൂല്യങ്ങളും ചോദിച്ചതിന് 40 പേരെ പിരിച്ചുവിട്ടു, സമരം ചെയ്ത എട്ടുപേരെ കേസില്‍ കുടുക്കാന്‍ ശ്രമം, സ്വിഗ്ഗിയുടെ കൊച്ചി മോഡല്‍ 

രഞ്ജിമ ആര്‍

ഭക്ഷണ വിതരണ ആപ്ലിക്കേഷന്‍ കമ്പനിയായ സ്വിഗ്ഗി പറഞ്ഞ വേതനവും ആനുകൂല്യവും നല്‍കാത്തതിനെതിരെ സമരം ചെയ്ത എറണാകുളത്തെ ഡെലിവറി തൊഴിലാളികള്‍ക്കെതിരെ പ്രതികാര നടപടി. 40 ജീവനക്കാരെ കമ്പനി കഴിഞ്ഞ ദിവസങ്ങളിലായി പിരിച്ചുവിട്ടു. ചോദ്യം ചെയ്ത എട്ട് പേരെ സ്വിഗിയുടെ കൊച്ചിയിലെ ഓപ്പറേഷണല്‍ മാനേജര്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതായി ഡെലിവറി തൊഴിലാളിയായ സാംസണ്‍ ദ ക്യൂവിനോട് പറഞ്ഞു.

ചൊവ്വാഴ്ചയാണ് മാന്യമായ വേതനവും കമ്പനി പറഞ്ഞ ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കണമെന്നും ആവശ്യപ്പെട്ട് എറണാകുളത്തെ ഡെലിവറി തൊഴിലാളികള്‍ കമ്പനി അധികൃതര്‍ക്ക് നിവേദനം നല്‍കാന്‍ ശ്രമിച്ചത്. എന്നാല്‍ നിവേദനത്തെ സമരമായി വ്യാഖ്യാനിച്ച് പരാതി ഉന്നയിച്ചവരില്‍ 40 പേരെ കമ്പനി പിരിച്ചുവിട്ടു.

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവരില്‍ എട്ട് പേരെ ഹോട്ടല്‍ തല്ലിതകര്‍ക്കാന്‍ ശ്രമിച്ചെന്നും മറ്റ് തൊഴിലാളികളെ ഉപദ്രവിച്ചെന്നും കാണിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടന്നെന്നും തൊഴിലാളികള്‍ പറയുന്നു. പാലാരിവട്ടം പൊലീസിന് പരാതി നല്‍കിയാണ് ഓപ്പറേഷണല്‍ മാനേജര്‍ തങ്ങളെ കുടുക്കാന്‍ ശ്രമിച്ചതെന്നും എന്നാല്‍ വിശദമായി കാര്യങ്ങള്‍ അന്വേഷിച്ച പൊലീസിന് സംഗതി വ്യക്തമായതോടെ കേസെടുത്തില്ലെന്നും ഡെലിവറി തൊഴിലാളിയായ സാംസണ്‍ പറഞ്ഞു.

മാനേജര്‍ക്ക് ഞങ്ങള്‍ തല്ലിപ്പൊളിച്ചെന്ന് പറഞ്ഞ ഹോട്ടലിന്റെ പേര് പൊലീസിനോട് പറയാന്‍ കഴിഞ്ഞില്ല. ഇതോടെ കാര്യങ്ങള്‍ വ്യക്തമായ പൊലീസ് ഞങ്ങളെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാനേജര്‍ കൂട്ടാക്കിയില്ല.
സാംസണ്‍

ഇന്നലെയാണ് ഇതെല്ലാം നടന്നത്, തുടര്‍ന്ന് ഇന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നും ശമ്പള പരിഷ്‌കരണം നടത്തണമെന്നും ആവശ്യപ്പെട്ട് തൊഴിലാളികള്‍ പാലാരിവട്ടത്തെ സ്വിഗ്ഗി ഓഫീസ് ഉപരോധിച്ചു. കമ്പനി ജോലിക്കെടുത്തപ്പോള്‍ പറഞ്ഞ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ശമ്പളം കുറയ്ക്കുയ്ക്കുകയുമെല്ലാം ചെയ്ത് തങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് ഡെലിവറി തൊഴിലാളികള്‍ പറയുന്നു.

സമരത്തിന് 250ഓളം തൊഴിലാളികള്‍ ഇറങ്ങിയതാണ്, സമരത്തിന് ഇറങ്ങിയവരെ പിരിച്ചുവിടുമെന്ന് സ്വിഗ്ഗി ഭീഷണിപ്പെടുത്തുന്നുണ്ട്. എന്തുവന്നാലും അവകാശങ്ങള്‍ക്കായി പോരാടാനാണ് ഡെലിവറി തൊഴിലാളികളുടെ തീരുമാനം.

എറണാകുളം ലേബര്‍ കമ്മീഷണര്‍ക്ക് തൊഴിലാളികള്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതികള്‍ക്ക് തീരെ കുറഞ്ഞ വേതനമാണ് നല്‍കുന്നത്. നീതി നിഷേധമാണിതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ തൊഴില്‍ ചൂഷണത്തിന് ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നുണ്ട് .12ാം തിയ്യതി ചര്‍ച്ചയ്ക്ക് വിളിക്കാമെന്ന് ലേബര്‍ കമ്മീഷണര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഡെലിവറി തൊഴിലാളികള്‍ പറയുന്നു. അതുവരെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

പൊരിവെയിലത്തും രാത്രിയിലും നഗരത്തിലൂടെ ഭക്ഷണവുമായി പായുന്ന തങ്ങള്‍ക്ക് സ്വിഗ്ഗിയുടെ ചൂഷണത്തെ അതി ജീവിക്കാന്‍ എല്ലാവരും പിന്തുണ നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സമരത്തിന്, ഉപഭോക്താക്കളും ഹോട്ടലുടമകളും ജീവനക്കാരും പൊതുജനവും പിന്‍തുണ നല്‍കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു.

രാപ്പകലില്ലാതെ 12-13 മണിക്കൂര്‍ തൊഴിലെടുക്കുന്ന ഇവര്‍ക്ക് തുച്ഛമായ പ്രതിഫലമാണ് സ്വിഗ്ഗി നല്‍കുന്നത്. അതില്‍ തന്നെ വെട്ടിക്കുറയ്ക്കലുകള്‍ വരുത്തുകയും ചെയ്യുന്നതായി ജീവനക്കാര്‍ ആരോപിച്ചു. നൂറുകണക്കിന് യുവതീയുവാക്കളാണ് സ്വിഗ്ഗിയുടെ ഡെലിവറി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യം ജോലിയില്‍ പ്രവേശിച്ചവര്‍ക്കും പുതുതായി ചേര്‍ന്നവര്‍ക്കും രണ്ടുതരം കൂലിയാണ് നല്‍കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ആനുകൂല്യങ്ങള്‍ ഓരോന്നായി വെട്ടിക്കുറയ്ക്കുകയാണ്. തൊഴിലിന് കമ്പനി ഉറപ്പുനല്‍കുന്നില്ല. ജോലിയില്‍ പ്രവേശിച്ചപ്പോള്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. പലതരം സമ്മര്‍ദ്ദത്തില്‍പ്പെടുത്താനാണ് കമ്പനിയുടെ നീക്കം.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT