Around us

വിവാഹ സത്കാരത്തിന് അഞ്ഞൂറ് പേരെ പങ്കെടുപ്പിക്കണമെന്ന അപേക്ഷയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

പോലീസിനെ കുഴപ്പത്തിലാക്കി യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവിന്റെ വിവാഹ സത്കാര അപേക്ഷ . വിവാഹ സത്കാരത്തിന് 500 പേരെ പങ്കെടുപ്പിക്കണമെന്നാണ് അപേക്ഷയിൽ പറയുന്നത്. തിരുവനന്തപുരത്തെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുട്ടപ്പലം സജിത്ത് ആണ് തന്റെ വിവാഹത്തിന് 500 പേരെ പങ്കെടുപ്പിക്കണമെന്ന അപേക്ഷയുമായി ചിറയിന്‍കീഴ് എസ്‌ ഐയെ സമീപിച്ചത്.

എല്ലാ തരത്തിലുള്ള കൊവിഡ് പ്രോട്ടോകോളുകളും പാലിക്കുമെന്നും സാമൂഹിക അകലം പാലിക്കാൻ തരത്തിലുള്ള വലിയ പന്തല്‍ ആണെന്നും അപേക്ഷയില്‍ പറയുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തേക്കാള്‍ വലുപ്പമുള്ള ശാര്‍ക്കര ക്ഷേത്രമൈതാനമാണ് വിവാഹ വേദി. നിശ്ചയിച്ചിട്ടുള്ള വിവാഹത്തിന്റെ ക്ഷണക്കത്തും പൊലീസിന് കൈമാറിയ അപേക്ഷയിലുണ്ട്. ജൂൺ പതിനഞ്ചിനാണ്‌ വിവാഹം തീരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമുള്ള അവകാശങ്ങള്‍ ജനപ്രതിനിധിയായ തനിക്കുമുണ്ടെന്നാണ് സജിത്തിന്റെ വാദം. സജിത്തിന്റെ അപേക്ഷയിൽ എന്ത് തീരുമാനമെടുക്കുമെന്ന ആശയ കുഴപ്പത്തിലാണ് പൊലീസ്. ഉന്നത പൊലീസ് അധികൃതരുമായി സംസാരിച്ച ശേഷം തീരുമാനം അറിയിക്കാമെന്നാണ് എസ്‌ഐയുടെ മറുപടി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ സര്‍ക്കാരിന്‍രെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിനെതിരെ വിമര്‍ശനങ്ങളുയരുന്നിടെയാണ് യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ ആവശ്യം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT