sys 8
Around us

'സ്വര്‍ണക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ശിവശങ്കറിന് അറിയില്ലായിരുന്നു'; സ്വപ്‌നയുടെ മൊഴി

സ്വര്‍ണക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് അറിയില്ലായിരുന്നുവെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. താനും സരിത്തും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ശിവശങ്കറിന് അറിയില്ലായിരുന്നുവെന്നും സ്വപ്‌ന മൊഴി നല്‍കിയതായി ട്വന്റിഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈ 27നും 31നും സ്വപ്ന സുരേഷ് നല്‍കിയ മൊഴികളിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. സ്വപ്ന പിടിയിലായതിന് ശേഷം രണ്ടുതവണയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. ജൂലൈ 31ന് 33 പേജുള്ള രഹസ്യമൊഴിയായിരുന്നു സ്വപ്ന സുരേഷ് നല്‍കിയത്. ഈ മൊഴിയാണ് സീല്‍ ചെയ്ത കവറിലാക്കി കോടതിയില്‍ നല്‍കിയിരുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

താനും സരിത്തുമായുള്ള ബന്ധങ്ങള്‍ ശിവശങ്കറിന് അറിയില്ലായിരുന്നു, സ്വര്‍ണക്കടത്ത് അടക്കമുള്ള തന്റെ ബിസിനസുകളെക്കുറിച്ച് ശിവശങ്കറിന് അറിയില്ലായിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുള്ളതായാണ് റിപ്പോര്‍ട്ട്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT