Around us

ഫോണ്‍ കോള്‍ നിര്‍ണായകമായി, പിടിയിലായ സ്വപ്‌നാ സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെത്തിക്കും

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌നാ സുരേഷും സന്ദീപ് നായരും എന്‍ഐഎ കസ്റ്റഡിയില്‍. ബംഗളൂരുവില്‍ വച്ചാണ് നാഷനല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സിയുടെ ഹൈദരാബാദ് യൂണിറ്റ് സ്വപ്‌നയെയും സന്ദീപിനെയും പിടികൂടിയത്. ബംഗളൂരു കൊറമംഗലയില്‍ കുടുംബത്തോടൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു സ്വപ്‌ന. സ്വപ്‌നാ സുരേഷിന്റെ മകളുടെ മൊബൈല്‍ ഫോണ്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഓണായതിന് പിന്നാലെ ഈ നമ്പറും ലൊക്കേഷനും ട്രേസ് ചെയ്ത് എന്‍ഐഎ ടീം ഹോട്ടലിലെത്തുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ ഇരുവരെയും കൊച്ചിയിലെത്തിക്കും. ഇരുവരുടെയും കൊവിഡ് പരിശോധനയും നടത്തും. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഏഴ് ദിവസത്തിന് ശേഷമാണ് സ്വപ്‌നാ സുരേഷും സന്ദീപ് നായരും പിടിയിലാകുന്നത്.

എന്‍ഐഎ ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ബംഗളൂരുവിലെ എന്‍ഐഎ സംഘം മജിസ്‌ട്രേറ്റിന് മുന്നില്‍ ഇവരെ ഹാജരാക്കും. ഒന്നാം പ്രതിയായ സരിത്തിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയായിരുന്നു. മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സ്വപ്‌നാ സുരേഷ് ബംഗളൂരുവില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസം കൊച്ചിയില്‍ ഒളിവിലായിരുന്നു സ്വപ്‌നാ സുരേഷ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT