Around us

'കോണ്‍സുലേറ്റില്‍ ഇപ്പോഴും താല്‍ക്കാലിക ജോലി', സ്വര്‍ണ്ണക്കടത്തില്‍ ബന്ധമില്ലെന്ന് ജാമ്യഹര്‍ജിയില്‍ സ്വപ്‌നാ സുരേഷ്

സ്വര്‍ണക്കടത്ത് കേസില്‍ സുപ്രധാന പങ്കുണ്ടെന്ന് സംശയിക്കുന്ന സ്വപ്‌നാ സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. യുഎഇ കോണ്‍സുലേറ്റില്‍ ഇപ്പോഴും താല്‍ക്കാലിക ജോലിയുണ്ടെന്ന് സ്വപ്‌നാ സുരേഷ് ഇ ഫയലിംഗ് മുഖേന നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. യുഎഇ കോണ്‍സല്‍ ജനറല്‍ പറഞ്ഞത് പ്രകാരം ആണ് നയതന്ത്ര പാര്‍സല്‍ കൈപ്പറ്റാന്‍ പോയത്. സ്വര്‍ണ്ണകടത്തുമായി ബന്ധമില്ലെന്നാണ് ജാമ്യഹര്‍ജിയില്‍ സ്വപ്‌നയുടെ വാദം.

യുഎഇ കോണ്‍സല്‍ ജനറലിനെതിരെ ആരോപണം ഉന്നയിച്ചാണ് സ്വപ്‌നാ സുരേഷിന്റെ ജാമ്യഹര്‍ജിയിലെ വാദങ്ങള്‍. 2016 മുതല്‍ 2019 വരെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നു. കോണ്‍സുലേറ്റ് ആവശ്യപ്പെടുന്നത് പ്രകാരമുള്ള കാര്യങ്ങള്‍ ഇപ്പോഴും ചെയ്യുന്നുണ്ട്. പാഴ്‌സല്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടായപ്പോള്‍ അത് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് വേണ്ടി ഇടപെട്ടതാണെന്നും സ്വപ്‌നാ സുരേഷ് ജാമ്യഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. രാജേഷ് കുമാര്‍ വഴിയാണ് സ്വപ്നയുടെ ജാമ്യപേക്ഷ

അതേ സമയം യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയെ കസ്റ്റംസ് ചോദ്യം ചെയ്യും. കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡിന് അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്തിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന സ്വപ്നാ സുരേഷ് നാല് ദിവസമായി ഒളിവിലാണ്. കൊച്ചിയിലും തിരുവനന്തപുരത്തും ഇവര്‍ക്കായി കസ്റ്റംസ് തെരച്ചില്‍ തുടരുകയാണ്. കൊച്ചിയിലെ ട്രേഡ് യൂണിയന്‍ നേതാവിന്റെ കാറില്‍ സ്വപ്‌നാ സുരേഷിനെ രക്ഷപ്പെടാന്‍ സഹായിച്ചെന്നും ആരോപണമുണ്ട്. കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവില്ലാതെ നയതന്ത്ര ചാനലിലൂടെയുളള കളളക്കടത്ത് സാധ്യമാകില്ലെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT