Around us

മുഖ്യമന്ത്രിക്കെതിരായ മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ വന്നു, ഭീഷണിപ്പെടുത്തി; മുന്‍കൂര്‍ ജാമ്യപേക്ഷയുമായി സ്വപ്ന ഹൈക്കോടതിയില്‍

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി സ്വപ്‌ന സുരേഷ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ കെ.ടി. ജലീല്‍ നല്‍കിയ പരാതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സ്വപ്ന കോടതിയെ സമീപിച്ചത്.

പൊലീസിനെ ഉപയോഗിച്ച് തന്നെ വേട്ടയാടാന്‍ ശ്രമിക്കുണ്ട്. കേസില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കുമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്ന പേരിലൊരാള്‍ വന്ന് തന്നെ കണ്ട് ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന ഹര്‍ജിയില്‍ പറയുന്നു. പറഞ്ഞ കാര്യങ്ങള്‍ തിരുത്തി പറഞ്ഞില്ലെങ്കില്‍ കാലങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്നും കുട്ടികള്‍ ഒറ്റയ്ക്കാവുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയില്‍ സ്വപ്‌ന സുരേഷ്.

രഹസ്യമൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന് രാവിലെ പത്ത് മണിയോടെ പിന്‍വലിക്കണം, പിന്‍വലിക്കുന്നത് പ്രഖ്യാപിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്യണം. ഇതിന് തയ്യാറല്ലെന്ന് അറിയിച്ചപ്പോള്‍ രൂക്ഷമായ ഭാഷയില്‍ ഭീഷണിപ്പെടുത്തി ഇയാള്‍ പറഞ്ഞതിന്റെ ഒരു ഭാഗം താന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും അത് കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ഹര്‍ജിയില്‍ പറയുന്നു.

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

SCROLL FOR NEXT