Around us

സ്പ്രിംക്ലറിന്‍റെ ബുദ്ധി കേന്ദ്രം വീണ വിജയന്‍; എനിക്ക് വണ്ടി തരുന്നത് ആര്‍എസ്എസ് ആണോ എച്ച്ആര്‍ഡിഎസാണോ എന്ന് നോക്കേണ്ട; സ്വപ്‌ന സുരേഷ്

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വീണ്ടും ആരോപണവുമായി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നത് നിര്‍ത്തണം. 2016 മുതല്‍ 2020 വരെയുള്ള ക്ലിഫ് ഹൗസിലെയും സെക്രട്ടറിയേറ്റിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും സ്വപ്‌ന സുരേഷ് വെല്ലുവിളിച്ചു.

ഏത് ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സ്വപ്‌ന സുരേഷ് ഉത്തരം നല്‍കിയില്ല. സ്പ്രിംക്ലറിന് പിന്നിലെ ബുദ്ധി കേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണെന്നും കേരളത്തിലെ മനുഷ്യരുടെ ഹ്യൂമണ്‍ ഡാറ്റാ ബേസ് വിറ്റുവെന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ തന്നോട് പറഞ്ഞുവെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

വീണ വിജയന് പിഡബ്ല്യുസിയുമായുള്ള ബന്ധം കാരണമാണ് എനിക്ക് ഒരു ജോലി കിട്ടിയത്. ഇതെല്ലാം ഞാന്‍ മറുനാടനില്‍ നേരത്തെ പറഞ്ഞതാണെന്നും സ്വപ്‌ന സുരേഷ്.

ആര്‍.എസ്.എസ്.എസാണോ എച്ച്.ആര്‍.ഡി.എസ് ആണോ എനിക്ക് വണ്ടി തരുന്നത് എന്ന് നോക്കേണ്ട ആവശ്യമില്ല. ഞാന്‍ ഒരു ജോലിയില്‍ ഇരിക്കുമ്പോള്‍ എനിക്ക് 'ഇമ്മ്യൂണിറ്റി 'ഉണ്ടാകുമെന്നും സ്വപ്‌ന സുരേഷ്. താന്‍ പറയുന്നത് കള്ളമാണെങ്കില്‍ എന്തുകൊണ്ട് ഷാജ് കിരണിനെതിരെ കേസ് എടുക്കുന്നില്ലെന്നും എ.ഡി.ജി.പിയെ എന്തുകൊണ്ട് മാറ്റിയെന്നും സ്വപ്‌ന സുരേഷ് ചോദിച്ചു.

'അമ്മ' തെരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവനും ശ്വേത മേനോനും, അന്തിമ പട്ടിക പുറത്ത്

ഇത് ഒരു കഥയ്ക്കുള്ളില്‍ തന്നെ ഒരുപാട് ജോണറുകളുള്ള സിനിമയാണ്: അശ്വിന്‍ ജോസ്

ദുബായിലെ പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായം നേടി 'സുമതി വളവ്'; വെള്ളിയാഴ്ച തിയറ്ററുകളില്‍

ആ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള ഓഡീഷനായി വന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര കുട്ടികള്‍: വിധു പ്രതാപ്

'ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്': സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

SCROLL FOR NEXT