Around us

അപകടസമയം ഉടമയും ലോറിയില്‍, നിര്‍ത്താതെ പോയത് ഭയം കാരണമെന്ന് ഡ്രൈവര്‍

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിനെ ഇടിച്ച ലോറിയുടെ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുന്നു. ഭയം കാരണമാണ് വാഹനം നിര്‍ത്താതെ പോയതെന്നാണ് ഡ്രൈവറായ പേരൂര്‍ക്കട സ്വദേശി ജോയി നല്‍കിയ മൊഴി. അപകട സമയം ലോറിയുടെ ഉടമയും വാഹനത്തിലുണ്ടായിരുന്നു.

എം.സാന്‍ഡുമായി വെള്ളായണി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം വെള്ളായണിയില്‍ ലോഡ് ഇറക്കിയെന്നും, അവിടെനിന്ന് തൃക്കണ്ണാപുരം വഴി പേര്‍ക്കടയിലെത്തിയെന്നും ഡ്രൈവര്‍ പറഞ്ഞു. ലോറിയുടെ ഉടമ മോഹനനെയും പൊലീസ് ചോദ്യം ചെയ്യും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പൊലീസ് സംഘം ഈഞ്ചയ്ക്കലില്‍ നിന്ന് ലോറി കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന പ്രദീപിനെ അതേദിശയില്‍ വന്ന ലോറി ഇടിച്ചിടുകയായിരുന്നു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT