മുഖ്യമന്ത്രി പിണറായി  
Around us

സുസ്ഥിര വികസന ലക്ഷ്യം: നീതി ആയോഗ് സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്; ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നാലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍

THE CUE

സുസ്ഥിര വികസനം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധജലവും വൃത്തിയും, ദാരിദ്രനിര്‍മാര്‍ജ്ജനം എന്നീ മേഖലകളിലെ പുരോഗതിയാണ് സംസ്ഥാനത്തെ വീണ്ടും ഒന്നാമതാക്കിയത്. സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും വികസനം പരിശോധിക്കുന്ന നീതി ആയോഗിന്റെ എസ്ഡിജി (സസ്റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റ് ഗോള്‍സ്) സൂചിക 2019 പ്രകാരം 70 പോയിന്റാണ് കേരളത്തിനുള്ളത്. 2018ല്‍ ഒന്നാം സ്ഥാനം പങ്കിട്ട ഹിമാചല്‍ പ്രദേശ് 69 പോയിന്റുമായി രണ്ടാമതായി. 67 പോയിന്റ് നേടിയ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ മൂന്നാം സ്ഥാനം പങ്കുവെച്ചു.

2030 ഓടെ കൈവരിക്കേണ്ട 17 ലക്ഷ്യങ്ങളും 169 അനുബന്ധ ഉദ്ദേശ്യങ്ങളും അടിസ്ഥാനമാക്കി ഐക്യരാഷ്ട്ര സംഘടന ജനറല്‍ അസംബ്ലിയാണ് എസ്ഡിജി ഇന്‍ഡക്‌സ് രൂപീകരിച്ചത്. 193 ലോകരാജ്യങ്ങളാണ് ആഗോള സൂചികയായ എസ്ഡിജി പിന്തുടരുന്നത്.

ഓരോ മേഖലയിലും കേരളത്തിന് 100ല്‍ കിട്ടിയ മാര്‍ക്ക്

വ്യവസായ വികസനം-88 (2018ല്‍ 68)

ആരോഗ്യം - 82

വിദ്യാഭ്യാസം - 74

വിശപ്പുരഹിത സംസ്ഥാനം - 74

ദാരിദ്ര്യനിര്‍മാര്‍ജ്ജനം - 64

ലിംഗപദവി സമത്വം - 51

നഗരവികസനം - 51

തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മേഘാലയ, മിസോറാം, സിക്കിം, ത്രിപുര സംസ്ഥാനങ്ങള്‍ ദാരിദ്രനിര്‍മാര്‍ജ്ജനത്തില്‍ മുന്നിലാണ്. വിശപ്പുരഹിത സംസ്ഥാനങ്ങളില്‍ കേരളത്തെ കൂടാതെ, ഗോവ, നാഗാലാന്‍ഡ്, മിസോറാം, മണിപ്പൂര്‍ എന്നിവരാണ് മുന്നിലുള്ളത്. ആകെ 50 പോയിന്റ് നേടിയ ബിഹാറാണ് എസ്ഡിജി പട്ടികയില്‍ ഏറ്റവും പിന്നില്‍. തൊട്ടുമുകളിലുള്ള അരുണാചല്‍ പ്രദേശിന് 53 പോയിന്റ്. ഝാര്‍ഖണ്ഡ്, മേഘാലയ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളും ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെച്ചവരുടെ കൂട്ടത്തില്‍ പെടുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഡിജിറ്റല്‍ മീഡിയ വളരുന്നത് ഭീഷണി, പരസ്യ വരുമാനത്തിന്റെ 70 ശതമാനവും കൊണ്ടുപോകുന്നു; ഡിസ്‌നി ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; 'ഭീഷ്മർ' ഫസ്റ്റ് ലുക്ക് പുറത്ത്

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT