Around us

എളമരം കരീം, ബിനോയ് വിശ്വം എന്നിവരടക്കം 12 രാജ്യസഭ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ അടങ്ങുന്ന 12 രാജ്യസഭ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഈ സമ്മേളനകാലത്തേക്കാണ് സസ്‌പെന്‍ഷന്‍.

കഴിഞ്ഞ സഭാ സമ്മേളനത്തിലെ പ്രതിഷേധത്തിന്റെ പേരിലാണ് നടപടി. അംഗങ്ങള്‍ സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ പെരുമാറിയെന്നാണ് ഉത്തരവില്‍ പറയുന്നത്.

പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സര്‍ക്കാര്‍ നടപടിക്ക് മുന്നില്‍ മുട്ടു മടക്കില്ലെന്ന് സംഭവത്തില്‍ ബിനോയ് വിശ്വം പ്രതികരിച്ചു.

ജനവികാരത്തെ മാനിക്കാത്ത സര്‍ക്കാര്‍ കര്‍ഷകരോട് മാപ്പ് പറഞ്ഞതുപോലെ നാളെ ജനങ്ങളോടും മാപ്പ് പറയേണ്ടി വരുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

വിവാദ കാര്‍ഷിക ബില്‍ ഇന്ന് ലോക്‌സഭയിലും രാജ്യസഭയിലും പിന്‍വലിച്ചിരുന്നു. ചര്‍ച്ചകള്‍ അനുവദിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ പിന്‍വലിച്ചത്.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT