Around us

സ്ത്രീധന പീഡനം വിഷയം; പ്രധാനമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് സുരേഷ്‌ഗോപി

സ്ത്രീധന പീഡന വിഷയങ്ങൾ പ്രധാനമന്ത്രിയെ അടക്കം നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് സുരേഷ്‌ഗോപി എം പി. സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാനായി പഞ്ചായത്തുകളിൽ ഗ്രാമസഭകൾ രൂപീകരിക്കണമെന്നും എല്ലാ കാര്യങ്ങളും പൊലീസിന് വിട്ടുകൊടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിസ്മയയുടേത് പോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ പെണ്മക്കളുള്ള കുടുംബങ്ങൾ വലിയ ആശങ്കയിലാകും. ഇത് ആവർത്തിക്കരുതെന്ന് പറയുന്നത് മാത്രം മതിയാകില്ല. സാമൂഹ്യനീതി വകുപ്പ് മുൻകൈയെടുത്ത് ഇത് തടയാനുള്ള കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മുൻ വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ പറഞ്ഞ ചില ആശയങ്ങൾ നല്ലതാണെന്നും സുരേഷ്‌ഗോപി അഭിപ്രായപ്പെട്ടു.

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

SCROLL FOR NEXT