ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിന് ഉണ്ടായിരുന്നു, അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ ഇ കെ നായനാരെ പുകഴ്ത്തി സുരേഷ് ഗോപി എം.പി. 'എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലതെ ഞങ്ങളെ വിട്ട്' പോയതെന്നും സുരേഷ് ഗോപി എഴുതുന്നു. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഫോണ്‍ ഇന്‍ പരിപാടി മുഖ്യമന്ത്രിയോട് ചോദിക്കാം വീഡിയോ ശകലം പങ്കുവച്ചാണ് സുരേഷ് ഗോപിയുടെ കുറിപ്പ്.
സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്
ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു.....എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലതെ ഞങ്ങളെ വിട്ട് പോയത്. ഇപ്പോഴാണ് ഞങ്ങള്‍ മലയാളികള്‍ക്ക് അങ്ങയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നത്.
പ്രളയകാലത്തും കൊവിഡ് കാലത്തും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വം പരക്കെ പ്രശംസിക്കപ്പെടുമ്പോഴാണ് മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരുടെ അഭാവം ഓര്‍മ്മപ്പെടുത്തി ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.