Around us

മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ അക്രമത്തിനിരയായ അധ്യാപകന്‍ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രണത്തിനിരയായ അധ്യാപകന്‍ തൂങ്ങി മരിച്ച നിലയില്‍. ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്തിനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

44 വയസായിരുന്നു. പ്രശസ്ത ചിത്രകാരനും സ്‌കൂള്‍ അധ്യാപകനും സിനിമാ സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്.

ഒരു സ്ത്രീയുമായി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് രണ്ട് ദിവസം മുമ്പ് ഒരു സംഘം ആളുകളെത്തി സുരേഷിനെ ആക്രമിച്ചത്.

അമ്മയുടെയും മക്കളുടെയും മുന്നില്‍വെച്ച് അക്രമിസംഘം സുരേഷിനെ മര്‍ദ്ദിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടു പോകുകയായിരുന്നു.

വീട്ടുകാരുടെ മുന്നില്‍വെച്ച് അതിക്രമത്തിന് ഇരയായതിന്റെ മനോവിഷമത്തിലായിരുന്നു സുരേഷെന്നാണ് കൂട്ടുകാര്‍ പറയുന്നത്. അക്രമി സംഘം സുരേഷിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ഉടലാഴം എന്ന ചിത്രത്തിന്റെ കലാസംവിധായകനായിരുന്നു സുരേഷ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT