Around us

'അവിവാഹിതളെയും ഗര്‍ഭിണിയാണോയെന്ന് പരിശോധിച്ചു'; സൂറത്തില്‍ വനിതാ ക്ലര്‍ക്ക് ട്രെനിനികളെ നഗ്നരാക്കി ശാരീരിക പരിശോധന

മെഡിക്കല്‍ ടെസ്റ്റിന്റെ ഭാഗമായി വനിതാ ട്രെയിനികളെ നഗ്നരാക്കി ശാരീരിക പരിശോധന നടത്തിയതായി പരാതി. സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 10 ട്രെയിനികളെയാണ് ആശുപത്രിയില്‍ നഗ്നരാക്കി നിര്‍ത്തി പരിശോധന നടത്തിയത്. പരാതിയില്‍ മുന്‍സിപ്പല്‍ കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അവിവാഹിതകളായ യുവതികളെയും ഗര്‍ഭിണികളാണോയെന്ന പരിശോധനയ്ക്ക് വിധേയമാക്കിയതായും ആരോപണമുണ്ട്. സൂറത്ത് മുന്‍സിപ്പല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ആശുപത്രിയില്‍ ഇന്നലെയായിരുന്നു സംഭവം.

മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ക്ലര്‍ക്ക് ട്രെയിനികളാണ് പരിശോധനയ്ക്ക് വിധേയരായവര്‍. ട്രെയിനിംഗ് കാലാവധി പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണ് ശാരീരിക പരിശോധന. ഓരോ സ്ത്രീകളെയായി റൂമില്‍ വിളിച്ച് പരിശോധന നടത്തുന്നതിന് പകരം എല്ലാവരെയും ഡോക്ടര്‍മാര്‍ നഗ്നരാക്കി നിര്‍ത്തിയതിലാണ് എതിര്‍പ്പെന്നാണ് യൂണിയന്‍ നേതൃത്വം പറയുന്നത്. ഇത് നിയമവിരുദ്ധവും മനുഷ്യത്വമില്ലാത്ത നടപടിയാണെന്നും യൂണിയന്‍ ആരോപിച്ചു.

മൂന്നംഗ കമ്മിറ്റിയെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT