Around us

കടല്‍ക്കൊലക്കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി; നഷ്ടപരിഹാര തുക കേരള ഹൈക്കോടതിക്ക് കൈമാറും

ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി. ഒമ്പത് വര്‍ഷമായി തുടരുന്ന കേസാണ് സുപ്രീം കോടതി അവസാനിപ്പിച്ചത്.

നഷ്ടപരിഹാര തുകയായ പത്ത് കോടി രൂപ കേരള ഹൈക്കോടതിക്ക് കൈമാറാനും സുപ്രീം കോടതി ഉത്തരവിട്ടു.

മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാലുകോടി വീതവും ബോട്ടുടമ ഫ്രൈഡിക്ക് രണ്ട് കോടിയുമാണ് നഷ്ടപരിഹാരം നല്‍കുക.

2012 ഫെബ്രുവരി 15നു വൈകുന്നേരമാണ് സെയ്ന്റ് ആന്റണി ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ ജെലസ്റ്റിന്‍, അജീഷ് പിങ്ക് എന്നിവര്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിക്കുന്നത്.

എന്റിക്ക ലെക്‌സി എന്ന കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് മത്സ്യത്തൊഴിലാളികള്‍ക്കുനേരെ മുന്നറിയിപ്പില്ലാതെ വെടിവെച്ചത്.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT