Around us

ഉന്നാവോ കേസുകള്‍ യൂപിയില്‍ നിന്ന് മാറ്റി; അഞ്ച് കേസുകളുടെയും വിചാരണ ഇനി ദില്ലിയില്‍ 

THE CUE

ബിജെപി എംഎല്‍എ കുല്‍ദീപ് സിങ്ങ് സെന്‍ഗാര്‍ പ്രതിയായ ഉന്നാവോ പീഡനക്കേസിന്റെ വിചാരണ ലക്‌നൗ കോടതിയില്‍ നിന്നും ദില്ലിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്. ഈ കേസിന് മാത്രമായി പ്രത്യേക ജഡ്ജിയെ നിയമിക്കും.പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തെക്കുറിച്ചുള്ള അന്വേഷണം കേസ് ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സിബിഐക്ക് കോടതി നിര്‍ദേശം നല്‍കി. എല്ലാ കേസുകളുടെയും വിചാരണ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണം. കുടുംബവുമായി സംസാരിച്ച് പെണ്‍കുട്ടിയെ ദില്ലിയിലേക്ക് മാറ്റണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടിക്ക് കേന്ദ്ര സേന സുരക്ഷ നല്‍കണം. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 25 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

കേസ് പരിഗണിച്ചപ്പോള്‍ കോടതി ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. കേസിന്റെ വിചാരണ ഉത്തരപ്രദേശിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റുമെന്ന് രാവിലെ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അറിയിച്ചിരുന്നു. വിചാരണ ദില്ലിയിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഇതിനായി ഹര്‍ജി നല്‍കിയത്. സഹായമഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി സുപ്രീംകോടതിക്ക് കത്തയച്ചിരുന്നു.

കേസിലെ പ്രതിയായ ബിജെപി എം എല്‍ എ കുല്‍ദീപ് സിങ്ങ് സെന്‍ഗാറിന്റെ അനുയായികള്‍ കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജീവന്‍ അപകടത്തിലാണെന്നും അറിയിച്ചുള്ളതായിരുന്നു കത്ത്. ജൂലൈ 12 നാണ് പെണ്‍കുട്ടി ചീഫ് ജസ്ററിസിന് കത്തയച്ചത്. ഭീഷണിപ്പെടുത്തിയവരുടെ വിവരങ്ങളും ദൃശ്യങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണ വിവരങ്ങള്‍ പുറത്ത് വിടരുതെന്നും സുപ്രീംകോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയിരുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT