Around us

ഉന്നാവോ വിചാരണ: യുപിക്ക് പുറത്തേക്ക്; അന്വേഷണ വിവരങ്ങള്‍ പുറത്ത് വിടരുതെന്നും സുപ്രീംകോടതി

THE CUE

ഉന്നാവോ കേസിന്റെ വിചാരണ ഉത്തരപ്രദേശിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് ഇക്കാര്യം അറിയിച്ചത്. വിചാരണ ദില്ലിയിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഇതിനായി ഹര്‍ജി നല്‍കിയത്. സഹായമഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി സുപ്രീംകോടതിക്ക് കത്തയച്ചിരുന്നു.

കേസിലെ പ്രതിയായ ബിജെപി എം എല്‍ എ കുല്‍ദീപ് സിങ്ങ് സെന്‍ഗാറിന്റെ അനുയായികള്‍ കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജീവന്‍ അപകടത്തിലാണെന്നും അറിയിച്ചുള്ളതായിരുന്നു കത്ത്. ജൂലൈ 12 നാണ് പെണ്‍കുട്ടി ചീഫ് ജസ്‌ററിസിന് കത്തയച്ചത്. ഭീഷണിപ്പെടുത്തിയവരുടെ വിവരങ്ങളും ദൃശ്യങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണ വിവരങ്ങള്‍ പുറത്ത് വിടരുതെന്നും സുപ്രീംകോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല.വെന്റിലേറ്ററില്‍ തുടരുകയാണ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT