Around us

'കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും' ; രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതി തള്ളി

മക്കളെക്കൊണ്ട് നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. രഹ്നയുടെ പ്രവൃത്തി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്ന് നിരീക്ഷിച്ചാണ് പരമോന്നത കോടതിയുടെ നടപടി. രഹ്നയുടേത് അസംബന്ധമാണ്. എന്ത് സന്ദേശമാണ് ഇത് കുട്ടികള്‍ക്ക് നല്‍കുക.ചിത്രം വരപ്പിച്ചത് അശ്ലീലതയുടെ പരിധിയില്‍ വരും. തുടര്‍ന്ന് അത് പ്രചരിപ്പിക്കുകയും ചെയ്തു. ഇത് സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കുട്ടികളെ ഇത്തരം കാര്യങ്ങള്‍ക്കായി എങ്ങനെ ഉപയോഗിക്കാന്‍ സാധിക്കുന്നുവെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.

എന്ത് തരം സംസ്‌കാരമാണ് കുട്ടികള്‍ ഇതില്‍ നിന്ന് പഠിക്കുകയെന്നും കോടതി ചോദിച്ചു. എന്നാല്‍ ലൈംഗികതയെക്കുറിച്ച് കൃത്യമായ അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തതെന്നായിരുന്നു രഹ്നയുടെ അഭിഭാഷകന്റെ വാദം. എന്നാല്‍ കോടതി ഈ വാദം നിരാകരിച്ചു. ചിത്രം വരയ്ക്കുമ്പോള്‍ കുട്ടികള്‍ വസ്ത്രം ധരിച്ചിരുന്നുവെന്നും രഹ്നയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണ്‍, രഞ്ജിത്ത് മാരാര്‍ എന്നിവര്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുതിര്‍ന്ന അഭിഭാഷകന്‍ ഹരേന്‍ പി റാവല്‍, സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി പ്രകാശ് എന്നിവരാണ് സര്‍ക്കാരിനുവേണ്ടി ഹാജരായത്. പരാതിക്കാരനായ ബിജെപി നേതാവ് അരുണ്‍ പ്രകാശിന് വേണ്ടി അഭിഭാഷക അന്‍സു കെ വര്‍ക്കിയും വാദങ്ങള്‍ നിരത്തി. നേരത്തേ രഹ്നയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പോക്‌സോ നിയമത്തിലെ 13,14,15 വകുപ്പുകള്‍ പ്രകാരവും ഐടി ആക്ടിലെ 67 ബി (ഡി) ബാലനീതി നിയമത്തിലെ 75ാം വകുപ്പ് പ്രകാരവുമാണ് രഹ്നയ്‌ക്കെതിരെ കേസുള്ളത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ രഹ്ന വൈകാതെ കീഴടങ്ങുമെന്നാണ് വിവരം.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT