Around us

നിര്‍ഭയ കേസ്: പ്രതികളുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി 

THE CUE

നിര്‍ഭയ കേസില്‍ വധശിക്ഷക്കെതിരെ പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. ഇതോടെ ജനുവരി 22ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കും. രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാന്‍ പ്രതികള്‍ക്ക് അവസരമുണ്ട്. അക്ഷയ്കുമാര്‍സിങ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റു പ്രതികള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജസ്റ്റിസ് എന്‍ വി രമണയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

കേസിലെ നാലു പ്രതികളുടെയും വധ ശിക്ഷ ജനുവരി 22ന് രാവിലെ 7 മണിക്ക് നടപ്പാക്കാന്‍ ഡല്‍ഹി പട്യാലഹൗസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പ്രതികള്‍ തിരുത്തല്‍ ഹര്‍ജികള്‍ നല്‍കിയത്. തിരുത്തല്‍ ഹര്‍ജികള്‍ തള്ളിയതോടെ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുകയെന്ന മാര്‍ഗം മാത്രമാണ് പ്രതികള്‍ക്ക് മുന്നിലുള്ളത്. ഇതും തള്ളിയാല്‍ വധശിക്ഷ നടപ്പാക്കാനുള്ള എല്ലാ നിയമ തടസങ്ങളും നീങ്ങും.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT