Around us

താനെങ്ങനെയാണ് ഉത്തരവാദിയാകുകയെന്ന് അനുഷ്‌ക, കുറ്റപ്പെടുത്തിയില്ലെന്ന് വിശദീകരണവുമായി ഗവാസ്‌കര്‍

വിരാട് കോഹ് ലി-അനുഷ്‌ക ശര്‍മ ദമ്പതികളെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. അനുഷ്‌കയെ താന്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്നും സെക്‌സിസ്റ്റ് പരാമര്‍ശമല്ല നടത്തിയതെന്നും ഗവാസ്‌കര്‍ ഇന്‍ഡ്യ ടുഡേയോട് പറഞ്ഞു. ഞാന്‍ എവിടെയാണ് അനുഷ്‌കയെ കുറ്റപ്പെടുത്തിയത് ?ഞാന്‍ എവിടെയാണ് സെക്‌സിസ്റ്റ് പരാമര്‍ശം നടത്തിയത്. ഒരു വീഡിയോ കണ്ടതുകൊണ്ടാണ് അനുഷ്‌കയുടെ ബോളുകള്‍ മാത്രമേ ലോക്ക്ഡൗണില്‍ കോഹ് ലി നേരിട്ടിട്ടുള്ളൂവെന്ന് പറഞ്ഞത്. അനുഷ്‌ക ടെന്നിസ് ബോള്‍ എറിയുന്ന വീഡിയോ തമാശ നിറഞ്ഞതായിരുന്നു.അതേക്കുറിച്ച് മാത്രമാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ പരാജയങ്ങള്‍ക്ക് ഞാന് അവരെ എവിടെയാണ് കുറ്റപ്പെടുത്തുന്നത്- ഗവാസ്‌കര്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ സമയത്ത് കോഹ് ലി അനുഷ്‌കയുടെ ബോളുകള്‍ മാത്രം നേരിട്ടാണ് പരിശീലനം നടത്തിയത്. അത് അദ്ദേഹത്തെ സഹായിക്കില്ലെന്നുമുള്ള പരാമര്‍ശമാണ് വിവാദമായത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂരും ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും മോശം പ്രകടനം പുറത്തെടുത്ത സാഹചര്യത്തിലായിരുന്നു ഗവാസ്‌കറിന്റെ വാക്കുകള്‍. ഇതിന് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അനുഷ്‌കയുടെ മറുപടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

താങ്കളുടെ പ്രസ്താവന അത്ര ആസ്വാദ്യകരമായി തോന്നിയില്ലെന്ന് പറഞ്ഞ നടി ഗ്രൗണ്ടില്‍ ഭര്‍ത്താവിന്റെ പ്രകടനം മോശമായതിന് ഭാര്യ എങ്ങനെയാണ് കുറ്റക്കാരിയാവുകയെന്നും ചോദിച്ചു. കളിക്കാരുടെ സ്വകാര്യ ജീവിതത്തെ ബഹുമാനിക്കാറുള്ള താങ്കള്‍ക്ക്, ഞങ്ങളോട് അത് പുലര്‍ത്തണമെന്ന് തോന്നുന്നില്ലേയെന്നും അനുഷ്‌ക ചോദിച്ചിരുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT