Around us

ചിറ്റൂരില്‍ സുമേഷ് അച്യുതന്‍ 'പണി തുടങ്ങി';ഉറപ്പ് നല്‍കി നേതൃത്വം

പാലക്കാട് ചിറ്റൂര്‍ നിയമസഭ മണ്ഡലത്തില്‍ സുമേഷ് അച്യുതന്‍ സ്ഥാനാര്‍ത്ഥിയായേക്കും.മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു. സീറ്റ് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രചരണ പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പ് നടത്തുന്നതെന്നാണ് സൂചന. കെ.പി.സി.സി ഒബിസി വിഭാഗം ചെയര്‍മാനാണ് സുമേഷ് അച്യുതന്‍.കെ.സി വോണുഗോപാലിന്റെ അടുത്ത അനുയായിയാണ് സുമേഷ് അച്യുതന്‍.

സുമേഷിന്റെ പിതാവ് കെ.അച്യുതന്‍ നാല് തവണ ചിറ്റൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് നേതാവ് കെ.കൃഷ്ണന്‍കുട്ടിയോട് കെ. അച്യുതന്‍ പരാജയപ്പെടുകയായിരുന്നു.

കോണ്‍ഗ്രസിനും ജനതാദളിനും സ്വാധീനമുള്ള മേഖലയാണ് ചിറ്റൂര്‍. കെ.കൃഷ്ണന്‍കുട്ടി തന്നെയായിരിക്കും ഇത്തവണയും ഇടത് സ്ഥാനാര്‍ത്ഥി. കെ.അച്യുതന്റെ വ്യക്തിബന്ധങ്ങളും കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകളും തെരഞ്ഞെടുപ്പില്‍ തുണയ്ക്കുമെന്നാണ് സുമേഷിന്റെ പ്രതീക്ഷ.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT