Around us

വിരട്ടാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രിയോട് സുകുമാരന്‍ നായര്‍, അങ്ങനെ കരുതുന്നവര്‍ മൂഢസ്വര്‍ഗത്തില്‍

എന്‍.എസ്.എസിനെയോ നേതൃത്വത്തെയോ വിരട്ടാമെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടിയായാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചോ മറ്റു വിവാദങ്ങളെ സംബന്ധിച്ചോ എന്‍എസ്എസ് ഒരിക്കലും പ്രതികരിച്ചിട്ടില്ലെന്നും രാഷ്ട്രീയമായി എന്‍എസ്എസ് ഇപ്പോഴും സമദൂരത്തില്‍തന്നെയാണെന്നും ജി സുകുമാരന്‍ നായര്‍. എന്‍എസ്എസ്സിനെയോ അതിന്റെ നേതൃത്വത്തിനെയോ ഇക്കാരണങ്ങള്‍ പറഞ്ഞ് വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്നേ പറയാനുള്ളൂവെന്നും സുകുമാരന്‍ നായര്‍

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് അനുകൂലമായി നിലപാടെടുക്കണം, സാമ്പത്തിക സംവരണം നടപ്പാക്കണം, മന്നം ജയന്തി അവധി ദിനം നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ടിന്റെ പരിധിയില്‍പ്പെടുത്തണം എന്നീ ആവശ്യങ്ങളാണ് എന്‍എസ് എസ് സര്‍ക്കാരിനോട് ഉന്നയിച്ചത്. ഈ ആവശ്യങ്ങളില്‍ എന്ത് രാഷ്ടീയമാണുള്ളതെന്ന് വിമര്‍ശിച്ചവര്‍ വ്യക്തമാക്കണം.

സര്‍ക്കാരിനോട് എന്‍എസ്എസിന് ഒരു പ്രത്യേക പെരുമാറ്റം ഉണ്ടെന്ന് നാട്ടില്‍ ഒരു അഭിപ്രായം ഉയരുന്നുണ്ട്. അത് സുകുമാരന്‍ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT