Around us

‘അഞ്ചു കോടി തട്ടി’; സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കിയെന്ന് തുഷാര്‍

THE CUE

വിമത നീക്കം നടത്തിയ സുഭാഷ് വാസുവിനെ ബിഡിജെഎസ് പുറത്താക്കി. കള്ളയൊപ്പിട്ട് അഞ്ച് കോടി രൂപ തട്ടിയെടുത്തതിനാണ് പുറത്താക്കുന്നതെന്ന് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പ്രാഥാമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയിരിക്കുന്നത്. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ബിജെപിയോട് ആവശ്യപ്പെടുമെന്നും തുഷാര്‍ അറിയിച്ചു. ബിഡിജെഎസ് ജനറല്‍ സെക്രട്ടറിയായിരുന്നു സുഭാഷ് വാസു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തന്റെ കള്ള ഒപ്പിട്ട് ബാങ്കില്‍ നിന്നും അഞ്ച് കോടി രൂപ തട്ടിയെടുത്തു. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ചതിയനാണ് സുഭാഷ് വാസുവെന്ന് തുഷാര്‍ ആരോപിച്ചു. പുതിയ ചെയര്‍മാനെ ഉടന്‍ കണ്ടെത്തും.

വെള്ളാപ്പള്ളി നടേശനും കുടുംബത്തിനുമെതിരെ സുഭാഷ് വാസുവും ടിപി സെന്‍കുമാറും ഉയര്‍ത്തിയ ആരോപണങ്ങളെ തുഷാര്‍ തള്ളി. ഡിജിപിയായിരുന്ന കാലത്ത് സെന്‍കുമാര്‍ ഈ ആരോപണങ്ങള്‍ അന്വേഷിക്കാതിരുന്നതെന്ത് കൊണ്ടാണെന്ന് തുഷാര്‍ ചോദിച്ചു.

ബിജെപി നേതൃത്വത്തിന്റെ പിന്തുണയോട് എസ്എന്‍ഡിപി പിടിക്കാന്‍ സുഭാഷ് വാസുവും ടിപി സെന്‍കുമാറും ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഈഴവ സമുദായത്തിന്റെ രക്തം ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയെന്ന് സുഭാഷ് വാസു ആരോപിച്ചിരുന്നു. സുഭാഷ് വാസു പ്രസിഡന്റായ എസ്എന്‍ഡിപി മാവേലിക്കര യൂണിറ്റ് വെള്ളാപ്പള്ളി നടേശന്‍ പിരിച്ചുവിട്ടിരുന്നു.

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT