Around us

‘വെള്ളാപ്പള്ളി ഈഴവ രക്തം ഊറ്റിക്കുടിക്കുന്ന ഡ്രാക്കുള’;കൊലപാതകമുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്ത് വിടുമെന്ന് സുഭാഷ് വാസു 

THE CUE

വെള്ളാപ്പള്ളി നടേശന്റെ കുടുംബത്തിന്റെ സ്വത്തുവിവരങ്ങളും കൊലക്കേസുകളിലെ പങ്കും വെളിപ്പെടുത്തുമെന്ന് ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. വെള്ളാപ്പള്ളിക്കെതിരായ തെളിവുകള്‍ ഈ മാസം പതിനാറിന് തിരുവനന്തപുരത്ത് ടി പി സെന്‍കുമാര്‍ വെളിപ്പെടുത്തും. ഈഴവ സമുദായത്തിന്റെ രക്തം ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയെന്നും സുഭാഷ് വാസു ആരോപിച്ചു.

വെള്ളാപ്പള്ളിയുടെ കുടുംബത്തെ എസ്എന്‍ഡിപിയില്‍ നിന്ന് പിഴുതെറിയും.താനാണ് ബിഡിജെഎസിന്റെ പ്രസിഡന്റ്. തുഷാറിന് മെമ്പര്‍ഷിപ്പ് ഉണ്ടോയെന്ന് സംശയം.
സുഭാഷ് വാസു

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെയാണ് വെള്ളാപ്പള്ളിക്കെതിരെയും തുഷാറിനെതിരെയുമുള്ള നീക്കമെന്ന് സുഭാഷ് വാസു വെളിപ്പെടുത്തി. സിപിഎമ്മുമായി വെള്ളാപ്പള്ളി ഒത്തുകളിക്കുകയാണ്. ആലപ്പുഴ, ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലങ്ങള്‍ സിപിഎമ്മിന് മറിച്ചു. കോളേജിന്റെ അനുമതി നേടി അഴിമതി നടത്തുന്നതിനായാണ് ഇത് ചെയ്തത്.

തുഷാര്‍ നാമനിര്‍ദേശ പത്രികയില്‍1.80 കോടിയുടെ സ്വത്ത് വിവരങ്ങളാണ് കാണിച്ചിട്ടുള്ളത്. 500 കോടിയുടെ ആസ്തിയുണ്ട്. തുഷാര്‍ എന്‍ഡിഎയുടെ ഭാഗമായത് സ്വത്തുവിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ്. എസ്എന്‍ഡിപിയില്‍ നിന്നും ഊറ്റിയെടുത്ത് മക്കാവുവില്‍ ഫ്‌ളാറ്റ് വാങ്ങിയെന്നും സുഭാഷ് വാസു ആരോപിച്ചു.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT