Around us

‘കുട്ടികളുടെ അത്മാഭിമാനം തകര്‍ക്കരുത്’ ; സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സഹായം കൊട്ടിഘോഷിക്കേണ്ടെന്ന് സര്‍ക്കുലര്‍ 

THE CUE

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായങ്ങള്‍ പൊതുപരിപാടികളില്‍ കൊട്ടിഘോഷിച്ച് വിതരണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സ്‌കൂളുകളോട് നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. സഹായങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്നത് കുട്ടികളുടെ ആത്മാഭിമാനം തകര്‍ക്കുന്ന നിലയിലാകരുതെന്ന് സ്‌കൂളുകള്‍ക്കുള്ള അറിയിപ്പില്‍ വ്യക്തമാക്കുന്നു. സഹായങ്ങള്‍ വിതരണം ചെയ്യുന്നത് കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് വിശദീകരിക്കുന്നു.

ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിടിഎ, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ പൊതു പരിപാടികള്‍ സംഘടിപ്പിച്ച് സഹായ വിതരണങ്ങള്‍ നടത്തുന്നതിലൂടെ പാവപ്പെട്ട കുട്ടികള്‍ രണ്ടാംതരം പൗരന്‍മാരായി ചിത്രീകരിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശങ്ങള്‍

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ നിറഞ്ഞ സദസ്സില്‍ പേരുവിളിച്ച് സഹപാഠികളുടെയും അധ്യാപകരുടെയും മുന്നില്‍വെച്ച് സഹായം നല്‍കുന്നത് പൂര്‍ണമായി ഒഴിവാക്കണം.

കുട്ടികളുടെ പേരും ഫോട്ടോയും വെച്ച് പ്രചരണം നടത്തുന്നത് ഒഴിവാക്കണം.

കുട്ടികളുടെ ക്ഷേമവും പുരോഗതിയും മുന്‍നിര്‍ത്തിയുള്ള ആനുകൂല്യങ്ങള്‍ അവരുടെ ആത്മാഭിമാനം തകര്‍ക്കും വിധമാകരുത്.

സഹായങ്ങള്‍ക്ക് അര്‍ഹരായ കുട്ടികള്‍ മറ്റുള്ളവര്‍ക്കിടയില്‍ രണ്ടാംതരം പൗരന്‍മാരായി ചിത്രീകരിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണം.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT