Around us

എയ്ഡഡ് സ്‌കൂള്‍-കോളേജ് നിയമനങ്ങള്‍ പിഎസ്‌സിയ്ക്ക് വിടേണ്ടെന്ന് സര്‍ക്കാര്‍; സമുദായ സംഘടനങ്ങളെ പ്രീണിപ്പിക്കലെന്ന് വിമര്‍ശനം

THE CUE

എയ്ഡഡ് സ്‌കൂളുകളിലേയും കോളേജുകളിലേയും അദ്ധ്യാപക-അനദ്ധ്യാപക നിയമനം പിഎസ്‌സിയ്ക്ക് വിടേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. മാനേജ്‌മെന്റുകള്‍ക്ക് അധികാരമുള്ള നിയമനരീതിയില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കഴിഞ്ഞ അറുപത് വര്‍ഷമായി തുടരുന്ന നിയമനരീതി മാറ്റാന്‍ കഴിയില്ലെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

തുല്യതയേക്കുറിച്ചും നവോത്ഥാനമൂല്യങ്ങളേക്കുറിച്ചും ക്യാംപെയ്ന്‍ നടത്തുന്ന സര്‍ക്കാര്‍ സമുദായസംഘടനകളെ ഭയന്നാണ് എയ്ഡഡ് മേഖലയിലെ പിഎസ്‌സി നിയമനത്തെ എതിര്‍ക്കുന്നതെന്ന രൂക്ഷവിമര്‍ശനമുണ്ട്.

പൊതുഖജനാവില്‍ നിന്നും ശമ്പളവും ആനുകൂല്യവും പറ്റുന്ന എയ്ഡഡ് മേഖലയിലെ നിയമനവും പിഎസ്‌സിയ്ക്ക് വിടണമെന്ന് ചൂണ്ടിക്കാണിച്ച് എം കെ സലീം എന്ന വ്യക്തിയാണ് ഹര്‍ജി നല്‍കിയിരുന്നത്. സര്‍ക്കാര്‍ ശമ്പളം നല്‍കിയിട്ടും നിയമനം നടത്തുമ്പോള്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് അവസരം നിഷേധിക്കുന്നത് തുല്യനീതി ഉറപ്പുനല്‍കുന്ന ഭരണഘടനാ ആര്‍ട്ടിക്കിള്‍ 14,16 എന്നിവയുടെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്ന നിയമനങ്ങളില്‍ സംവരണം പാലിക്കുന്നില്ല എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് ഹര്‍ജിക്കാരുടെ നിലപാട്.

ഞാന്‍ അനായാസമായാണ് അഭിനയിക്കുന്നതെന്ന് പലരും പറയുന്നു, എനിക്ക് അഭിനയം അനായാസമായ കാര്യമല്ല; മോഹന്‍ലാല്‍

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

SCROLL FOR NEXT