Around us

ലക്ഷദ്വീപിനൊപ്പം തമിഴ്നാട്; അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് പ്രധാനമന്ത്രിയോട് സ്റ്റാലിൻ

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. അഡ്മിനിസ്ട്രേറ്റര്‍ ജനവിരുദ്ധനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു

"ജനദ്രോഹ നിയമങ്ങൾ ബലപ്രയോഗത്തിലൂടെ നടപ്പാക്കാനും അവിടെ താമസിക്കുന്ന മുസ്ലിങ്ങളെ ഒറ്റപ്പെടുത്താനും ശ്രമിക്കുന്ന പ്രഫുൽ കെ പട്ടേലിനെ പ്രധാനമന്ത്രി തിരിച്ചുവിളിക്കണം. വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തി,'' സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഭരണപരിഷ്‌കരണങ്ങളെ അപലപിച്ചുകൊണ്ട് കേരള നിയമസഭ പ്രമേയം പാസാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

അതേസമയം ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ ജനദ്രോഹ നടപടികള്‍ തുടരുകയാണ്. ദ്വീപിലെ എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇതിനായി സ്വകാര്യ കമ്പനികളില്‍ നിന്ന് ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. ദ്വീപില്‍ ആശുപത്രി സൗകര്യം കുറവായതിനാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കേരളത്തിലെത്തിച്ചാണ് ചികിത്സ നടത്തുന്നത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT