Around us

പോക്‌സോ കേസില്‍ ശ്രീജിത്ത് രവിയ്ക്ക് ജാമ്യം ; ചികിത്സയിലാണെന്ന വാദം അംഗീകരിച്ച് ഹൈക്കോടതി

പോക്സോ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. നിബന്ധനകളോടെയാണ് ജാമ്യം. ഭാര്യയും പിതാവും ശ്രീജിത്തിന് ആവശ്യമായ ചികിത്സ നല്‍കുമെന്ന് സത്യവാങ് മൂലം നല്‍കണമെന്നും വീണ്ടും ഇത്തരത്തിലെ സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.

നേരത്തെ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോര്‍ട്ട് ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിക്കുകയും 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിടുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ ജയില്‍ വാസം ആരോഗ്യനില മോശമാക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ശ്രീജിത്ത് രവി ജാമ്യാപേക്ഷയില്‍ പറഞ്ഞത്.

അയന്തോള്‍ എസ്.എന്‍ പാര്‍ക്കിന് സമീപത്തെ ഫ്ളാറ്റിന് മുന്നില്‍ നിന്നിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ കഴിഞ്ഞ നാലിനാണ് ശ്രീജിത്ത് രവി നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. കുട്ടികള്‍ രക്ഷിതാക്കളെയും കൂട്ടിയെത്തിയപ്പോഴേക്കും പ്രതി കാറില്‍ രക്ഷപ്പെടുകയായിരുന്നു. രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയും തുടര്‍ന്ന് തൃശൂര്‍ വെസ്റ്റ് പൊലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ശ്രീജിത്ത് രവിയാണ് പ്രതിയെന്ന് മനസിലാക്കുകയുമായിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT