Around us

'നടന്നത് കുറ്റകൃത്യമല്ല, അസുഖത്തിന്റെ ഭാഗം'; ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് രവി ഹൈക്കോടതിയില്‍

പോക്‌സോ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോര്‍ട്ട് ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിക്കുകയും 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിടുകയും ചെയ്തിരുന്നു.

എന്നാല്‍ 2016 മുതല്‍ സ്വഭാവ വൈകല്യത്തിന് ചികിത്സയിലാണ്. തുടര്‍ച്ചയായ ജയില്‍ വാസം ആരോഗ്യനില മോശമാക്കും. അതിനാല്‍ ജാമ്യം അനുവദിക്കണം എന്നാണ് ശ്രീജിത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജയില്‍ ആവശ്യപ്പെടുന്നത്.

അയന്തോള്‍ എസ്.എന്‍ പാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റിന് മുന്നില്‍ നിന്നിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ കഴിഞ്ഞ നാലിനാണ് ശ്രീജിത്ത് രവി നഗ്നതാ പ്രദര്‍ശനം നടത്തിയത്. കുട്ടികള്‍ രക്ഷിതാക്കളെയും കൂട്ടിയെത്തിയപ്പോഴേക്കും പ്രതി കാറില്‍ രക്ഷപ്പെടുകയായിരുന്നു.

രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയും തുടര്‍ന്ന് തൃശൂര്‍ വെസ്റ്റ് പൊലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ശ്രീജിത്ത് രവിയാണ് പ്രതിയെന്ന് മനസിലാക്കുകയുമായിരുന്നു.

പ്രതി നേരത്തെയും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുള്ളതിനാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയത്. എന്നാല്‍ നടന്നത് കുറ്റകൃത്യമല്ല, അസുഖത്തിന്റെ ഭാഗമാണെന്ന് കാണിച്ചാണ് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അസുഖമാണന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കോടതയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT