Around us

ശ്രീചിത്രയിലെ ഡോക്ടര്‍മാരുടെ പരിശോധനാഫലം നെഗറ്റീവ്; 22 പേര്‍ക്ക് രോഗമില്ല

തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ ഡോക്ടര്‍മാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധയില്ലെന്ന് പരിശോധനാഫലം. സ്‌പെയിനില്‍ നിന്നും തിരിച്ചെത്തിയ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അടുത്തിടപഴകിയ ഡോക്ടര്‍മാരോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത്. തിരുവനന്തപുരത്ത് നിന്നും പരിശോധനയ്ക്കായി അയച്ച 22 സാമ്പിളുകളും നെഗറ്റീവാണ്.

ഡോക്ടറുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കിയതില്‍ നിലവില്‍ 124 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതില്‍ 54 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലായിരുന്നു. സ്പെയിനില്‍ നിന്ന് 2ന് മടങ്ങിയെത്തിയ ശേഷം 11-ാം തിയതി വരെ ഡോക്ടര്‍ ആസുപത്രിയിലെത്തിയിരുന്നു.

ഡോക്ടര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നതിന്റെ തലേദിവസം ശ്രീചിത്രിയില്‍ നടന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി വി മുരളീധരനും പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്ന് വി മുരളീധരന്‍ സ്വയം നിരീക്ഷണത്തിന് തയ്യാറായിരുന്നു.

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

SCROLL FOR NEXT