Around us

മോന്‍സന്റെ ഗസ്റ്റ്ഹൗസിലെ കിടപ്പ് മുറിയിലും ഒളിക്യാമറ; മൂന്ന് ക്യാമറകള്‍ പിടിച്ചെടുന്ന് ക്രൈംബ്രാഞ്ച്

പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് പിടിയിലായ മോന്‍സണ്‍ മാവുങ്കലിന്റെ ഗസ്റ്റ്ഹൗസിലെ കിടപ്പുമുറിയിലും ഒളിക്യാമറ. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്ന മൂന്ന് ഒളിക്യാമറകളാണ് ഗസ്റ്റ്ഹൗസില്‍ നിന്നും, സൗന്ദര്യ ചികിത്സാകേന്ദ്രത്തില്‍ നിന്നുമായി ക്രൈംബ്രാഞ്ചും സൈബര്‍ പൊലീസും നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.

മോന്‍സന്റെ വീടിനടുത്തായിരുന്നു ഗസ്റ്റ്ഹൗസ്. ഒറ്റനോട്ടത്തില്‍ ക്യാമറകളാണെന്ന് തിരിച്ചറിയാനാകാത്ത രീതിയിലാണ് കിടപ്പ്മുറിയിലും സ്പായിലും ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. സ്വകാര്യകേബിള്‍ നെറ്റ്‌വര്‍ക്കിങ് ഏജന്‍സിയെ ഉപയോഗിച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. വോയിസ് കമാന്‍ഡ് അനുസരിച്ച് റെക്കോര്‍ഡിങ് സംവിധാനം പ്രവര്‍ത്തിച്ചിരുന്ന ക്യാമറകള്‍ വഴി പകര്‍ത്തുന്ന ദൃശ്യങ്ങള്‍ മൊബൈലിലൂടെയും മറ്റും മോന്‍സണ് നേരില്‍ കാണാനുള്ള സംവിധാനമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

മോന്‍സണെതിരെ പീഡനത്തിന് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. കേസില്‍ മോന്‍സന്റെ ജീവനക്കാരും പ്രതികളാകും. കേസില്‍ മോന്‍സന്റെ അറസ്റ്റ് തിങ്കളാഴ്ചയോടെ രേഖപ്പെടുത്തും.

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

വയനാട് ഫണ്ട്, കണക്കുണ്ട്, വീട് വരും | Shanimol Osman Interview

SCROLL FOR NEXT