Around us

കേരളത്തിന് ഇമാമുണ്ടെന്ന് മനസിലായിരിക്കുന്നു, അതാണ് ഒരു ശര്‍റും ഏല്‍ക്കാത്തത്, പിണറായിയെ പുകഴ്ത്തി പ്രസംഗം

ഇഎംഎസ് എകെജി ദിനാചരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പ്രസംഗം. മാര്‍ച്ച് 19ന് മലപ്പുറം ചെമ്രക്കോട്ടൂരില്‍ നടന്ന പരിപാടിയില്‍ പ്രദേശിക നേതാവ് അബ്ദുറഹ്മാന്‍ പുല്‍പറ്റയാണ് പ്രംസഗം നടത്തിയത്.

കേരളത്തിന് ഇപ്പോള്‍ ഒരു ഇമാമുണ്ടെന്ന് മനസിലായിരിക്കുന്നു എന്നാണ് അബ്ദുറഹ്മാന്‍ പ്രസംഗത്തില്‍ പറയുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങൡ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

'ദുബായ് ശൈഖ് പിണറായി വിജയന് സ്വീകരണം കൊടുത്ത് ഇരുത്തിയിട്ട് അവിടുത്തെ വാര്‍ത്താ ഏജന്‍സി പറയുകയാണ് ശൈഖ് പിണറായിയെക്കുറിച്ച്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അള്ളാഹുവിന്റെ കുതറത്തുകൊണ്ട് പിണറായി വിജയന് ഇപ്പോള്‍ ഒന്നും പേടിക്കാനില്ല.

വലത്തേ അറ്റത്ത് ഖമറുല്‍ ഉലമ, ഇടത്തേ ഭാഗത്ത് സയ്യിദ് ഉല്‍ ഉലമ, ജിഫ്രി മുത്തുക്കോയ തങ്ങള്‍. നടുക്ക് ശൈഖുല്‍ മശായിഖ് പിണറായി വിജയന്‍, ക്യാപ്റ്റന്‍. കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ഒരു ഇമാമുണ്ടെന്ന് മനസിലായിരിക്കുന്നു,അതാണ് ഒരു ശര്‍റും ഏല്‍ക്കാത്തത്,' എന്നാണ് അബ്ദുറഹ്മാന്‍ പ്രസംഗത്തില്‍ പറയുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT