Around us

‘ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ് യഥാര്‍ത്ഥ അധികാരകേന്ദ്രം’; പരിധി ഓര്‍ക്കണമെന്ന് ഗവര്‍ണറോട് സ്പീക്കര്‍

THE CUE

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ് യഥാര്‍ത്ഥ അധികാരകേന്ദ്രമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഒരു സംസ്ഥാനത്തിന് രണ്ട് അധികാരകേന്ദ്രം ഉണ്ടാകരുത്. ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരത്തിന്റെ പരിധി ഓര്‍ക്കണമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഗവര്‍ണറാണ് സംസ്ഥാനത്തിന്റെ അധികാരിയെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രസിഡന്റ് പ്രധാനമന്ത്രിക്ക് മുകളില്‍ വരാറില്ല. രണ്ട് അധികാരകേന്ദ്രമുണ്ടായാല്‍ ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകും
പി ശ്രീരാമകൃഷ്ണന്‍

ഗവര്‍ണറുടെ തെറ്റിദ്ധാരണ മാറ്റുമെന്ന് നിയമമന്ത്രി എ കെ ബാലന്‍ രാവിലെ വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച നടപടി നിയമലംഘനമല്ല. ഗവര്‍ണറുടെ അധികാരത്തില്‍ സംസ്ഥാനം കൈകടത്തിയിട്ടില്ല. റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന വിഷയങ്ങളിലാണ് ഗവര്‍ണറെ അറിയിക്കേണ്ടത്. അനുമതി വാങ്ങേണ്ട കാര്യമില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജി നല്‍കിയതിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കിയിരുന്നു.

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷത്തിൽ, അടുത്ത ചിത്രം ബോബി-സഞ്ജയ് ടീമിന്റെ സ്ക്രിപ്റ്റിൽ: ജിസ് ജോയ്

A world where science meets silence ; 'അനോമി' പുതിയ പോസ്റ്റർ പുറത്ത്

SCROLL FOR NEXT