Around us

'ഗുഡ് ബൈ 1.5 മില്യണ്‍ ഫോളോവേഴ്‌സ്', ടിക് ടോക് ഡിലീറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിക്ക് പിന്നാലെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളായ സൗഭാഗ്യ ടിക് ടോകില്‍ ഏറ്റവും അധികം ആരാധകരുള്ളവരില്‍ ഒരാളായിരുന്നു. 15 ലക്ഷം പേരാണ് സൗഭാഗ്യയെ പിന്തുടര്‍ന്നിരുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത കാര്യം സൗഭാഗ്യ അറിയിച്ചത്. അക്കൗണ്ട് ഡിലീറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചിട്ടുണ്ട്. 'ടിക് ടോകിനും, 1.5 മില്യണ്‍ ഫോളോവേഴ്‌സിനും വിട. ഈ നിരോധനം എന്നെ തകര്‍ത്തോ എന്ന് ചോദിക്കുന്നവരോട്, ഇത് വെറുമൊരു ടിക് ടോക് ആപ്ലിക്കേഷനാണ്, സൗഭാഗ്യ വെങ്കിടേഷ് അല്ല. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അവര്‍ക്കെന്തും ഒരു മാധ്യമവും വേദിയുമാക്കാം', സൗഭാഗ്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ടിക് ടോക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്നത്. ഷെയര്‍ ചാറ്റ്, ഹെലോ, യുസി ബ്രൗസര്‍, വി ചാറ്റ്, സെല്‍ഫി സിറ്റി തുടങ്ങിയ പ്രമുഖ ആപ്പുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നത്തിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

വന്യജീവി ആക്രമണം, യഥാര്‍ത്ഥ കാരണങ്ങളിലേക്ക് പോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഡോ.പി.എസ്.ഈസ അഭിമുഖം

കുണ്ടനിസം: അക്‌സോമേനിയാക്ക്, ‘അംശം’, മലയാളി ക്വിയർഭീതി

‘ഉത്തരവാദിത്തമില്ലാത്ത പരീക്ഷാ ഏജൻസി, പാഠം പഠിക്കാത്ത കേന്ദ്രം’; നീറ്റിൽ സുപ്രീം കോടതി ചോദ്യം ഉയർത്തുമ്പോൾ

പേരിനോട് പൂർണ നീതി പുലർത്തി ‘കറക്കം’; പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു

The Wild Hunter; ആഗോളതലത്തിൽ 9.02 കോടി, 'കാട്ടാളൻ' ആദ്യദിന കളക്ഷൻ റിപ്പോർട്ട്

SCROLL FOR NEXT