Around us

സിനിമാക്കാരും മനുഷ്യരാണ്, മരട് ഫ്‌ളാറ്റ് പ്രശ്‌നത്തില്‍ എല്ലാവരുടെയും പിന്തുണ വേണമെന്ന് സൗബിന്‍

THE CUE

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാനുള്ള നടപടികളില്‍ പ്രതിഷേധമുയര്‍ത്തി ഉടമകള്‍. ഫ്‌ളാറ്റ് പ്രശ്‌നത്തില്‍ എല്ലാവരുടെയും പിന്തുണ വേണമെന്ന് നടനും പൊളിക്കേണ്ട ഹോളിഫെയ്ത്ത് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനുമായ സൗബിന്‍ ഷാഹിര്‍.

സിനിമാക്കാരും മനുഷ്യന്‍മാരാണ്. ഞങ്ങള്‍ വര്‍ഷങ്ങളായി ജോലി ചെയ്ത് പണം കരുതിവച്ച് ആദ്യമായി സ്വന്തമാക്കി വാങ്ങിക്കുന്ന ഫ്‌ളാറ്റാണ്. അതിന് ലോണ്‍ എടുത്തിട്ടുണ്ട്. ഇനിയും ജോലി ചെയ്താല്‍ മാത്രമേ ലോണ്‍ അടക്കാനാകൂ. എല്ലാ സ്ഥലത്തും കരവും അടച്ച് ടാക്‌സും അടച്ചാണ് ഫ്‌ളാറ്റ് എടുത്തിരിക്കുന്നത്. എല്ലാവരുടെയും പിന്തുണ വേണം, സിനിമാക്കാരായിട്ടല്ല, മനുഷ്യന്‍മാരായിട്ട് ഞങ്ങളെ കാണണം. ഇവിടെ പ്രായമുള്ളവരുണ്ട്, രോഗികളുണ്ട്. ജോലിക്കാര്യങ്ങളുണ്ട്. ഇതിനെക്കുറിച്ചൊന്നും ചിന്തിക്കാതെയാണ് സംസാരിക്കുന്നത്. ഫ്‌ളാറ്റ് തിരിച്ചുകിട്ടുന്നതിന് സാഹചര്യമുണ്ടാകണം.
സൗബിന്‍ ഷാഹിര്‍

ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികളില്‍ പ്രതിഷേധിച്ച് നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ഫ്‌ലാറ്റ് ഉടമകള്‍ നടത്തിയ നിരാഹാരസമരത്തില്‍ സംസാരിക്കുകയായിരുന്നു സൗബിന്‍ ഷാഹിര്‍. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫ്ളാറ്റ് കെട്ടിടങ്ങള്‍ നീക്കം ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. മെയ് 8 നായിരുന്നു വിധി.

ഹോളിഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെഞ്ച്വേര്‍സ് എന്നിവയാണ് പൊളിച്ചുനീക്കേണ്ടവ.

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

SCROLL FOR NEXT