Around us

ഇടക്കാല അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് സോണിയ; നേതൃമാറ്റ ചര്‍ച്ച വേണ്ട സമയമല്ലെന്ന് രാഹുല്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് സോണിയ ഗാന്ധി. പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും സോണിയ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു.കെ സി വേണുഗോപാലാണ് യോഗത്തില്‍ സോണിയ ഗാന്ധിയുടെ തീരുമാനം അറിയിച്ചത്. തുടര്‍ന്ന് സംസാരിച്ച സോണിയ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് അധ്യക്ഷനെ കണ്ടെത്താന്‍ യോഗത്തോട് ആവശ്യപ്പെട്ടു. സ്ഥിരം അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ കത്തെഴുതിയിരുന്നു.

നേതൃമാറ്റ ആവശ്യം ഉചിതമായ സമയത്തല്ലെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.സോണിയ ഗാന്ധി സ്ഥാനത്ത് തുടരണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിലപാടെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് എ കെ ആന്റണി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു.

അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് രാഹുലും പ്രിയങ്കയും നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. ലോക് സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT