Around us

സോളാര്‍ പീഡനക്കേസ് സി.ബി.ഐക്ക്; ഉത്തരവ് ഉടന്‍

സോളാര്‍ പീഡനക്കേസ് സി.ബി.ഐക്ക് വിട്ടു. ആറ് കേസുകളാണ് സി.ബി.ഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. വിജ്ഞാപനം ഉടന്‍ ഇറക്കും.മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍,അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി അനില്‍ കുമാര്‍, ബി.ജെ.പി നേതാവ് അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി.

സോളാര്‍ പീഡനകേസ് സി.ബി.ഐക്ക് വിടണമെന്ന് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. ഈ മാസം 12നാണ് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. ആറു കേസുകള്‍ പ്രത്യേക സംഘം അന്വേഷിക്കുകയായിരുന്നു.

തിരുവനന്തപുരത്തെ എം.ല്‍.എ ഹോസ്റ്റലിലും ഔദ്യോഗിക വസതിയിലും ഹോട്ടല്‍ മുറിയിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 2018ല്‍ ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, ഹൈബി എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT