Around us

‘ഡിസംബറിലെ സൂര്യഗ്രഹണം നേരിട്ട് നോക്കി’ 15 യുവാക്കള്‍ക്ക് കാഴ്ച നഷ്ടമായി 

THE CUE

ഡിസംബര്‍ 26ന് നടന്ന വലയ സൂര്യഗ്രഹണം നഗ്ന നേത്രങ്ങള്‍ കൊണ്ട് നോക്കിയ 15 യുവാക്കള്‍ക്ക് കാഴ്ച നഷ്ടമായെന്ന് റിപ്പോര്‍ട്ട്. 10 വയസിനും 20 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് കാഴ്ച നഷ്ടമായിരിക്കുന്നത്. യുവാക്കളെ രാജസ്ഥാനിലെ ജയ്പൂരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൂര്യഗ്രഹണം നേരിട്ട് നോക്കിയ യുവാക്കള്‍ക്ക് സോളാര്‍ റെറ്റിനൈറ്റിസ് എന്ന കാഴ്ച വൈകല്യമാണ് സംഭവിച്ചിരിക്കുന്നത്. സൂര്യരശ്മികളേറ്റ് ഇവരുടെ കണ്ണിലെ റെറ്റിന കോശങ്ങള്‍ കരിഞ്ഞുപോയതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കാഴ്ച പൂര്‍ണമായും വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

ഇത്തരം അവസ്ഥ നേരിട്ടവര്‍ക്ക് പ്രത്യേകം ചികിത്സയില്ലെന്നും, മൂന്ന് മുതല്‍ ആറ് ആഴ്ച വരെ നീളുന്ന ചികിത്സയിലൂടെ കാഴ്ച ശക്തി ഭാഗികമായി വീണ്ടെടുക്കാന്‍ സാധിച്ചേക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

SCROLL FOR NEXT