Around us

‘ബലാത്സംഗത്തെ സാധാരണയായി കാണുന്ന, ആമസോണ്‍ കാടിന്റെ ഘാതകനെ അതിഥിയായി വേണ്ട’, ബ്രസീല്‍ പ്രസിഡന്റിനെതിരെ ഗോ ബാക്ക് വിളിച്ച് ട്വിറ്റര്‍ 

THE CUE

രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായെത്തിയ ബ്രിസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോയ്‌ക്കെതിരെ ഗോ ബാക്ക് വിളിയുമായി ട്വിറ്റര്‍. കടുത്ത സ്ത്രീവിരുദ്ധനും, ആമസോണ്‍ കാടുകളുടെ ഘാതകനുമായ ബോള്‍സൊനാരോയെ അതിഥിയായി വേണ്ട എന്നു പറഞ്ഞുകൊണ്ടുള്ളവയാണ് ട്വീറ്റുകള്‍. ഗോ ബാക്ക് ബോള്‍സനാരോ എന്നത് ട്വിറ്ററിലെ ട്രെന്‍ഡിങ് ടോപ്പിക്കുകളില്‍ ഒന്നായി മാറിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബ്രസീലില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന നേതാവാണ് ജൈര്‍ ബോള്‍സനാരോ. പരിസ്ഥിതി സംരക്ഷണത്തോടുള്ള താല്‍പര്യക്കുറവ്, കുടിയേറ്റ വിരുദ്ധത, ന്യൂനപക്ഷങ്ങളോടും സ്ത്രീകളോടുമുള്ള പുച്ഛം, തുടങ്ങിയവയാണ് ബോള്‍സനാരോയെ വിവാദനായകനാക്കുന്നത്. ആമസോണ്‍ കാടുകള്‍ കത്തിയെരിഞ്ഞപ്പോള്‍ ഫ്രാന്‍സ് വാഗ്ദാനം ചെയ്ത 22 ദശലക്ഷം ഡോളര്‍ സഹായം ബ്രസീല്‍ പ്രസിഡന്റ് തള്ളിയിരുന്നു. ആമസോണിലെ കാട്ടു തീ നിയന്ത്രണവിധേയമാണെന്നായിരുന്നു ബോള്‍സൊനാരോ അന്ന് പറഞ്ഞത്.

ഇങ്ങനൊരാള്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായെത്തിയത് അംഗീകരിക്കാനാകില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ബോള്‍സൊനാരോയെ ഇന്ത്യന്‍ പതാകയില്‍ തൊടാന്‍ അനുവദിക്കരുതെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുത്താനെത്തുന്ന മൂന്നാമത്തെ ബ്രസീല്‍ പ്രസിഡന്റാണ് ബോള്‍സൊനാരോ.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT