Around us

കോളേജിലെ ക്രിസ്തുമസ് ആഘോഷത്തിനിടെ കാര്‍ ഇടിച്ച് വിദ്യാര്‍ത്ഥിനിയ്ക്ക് പരിക്ക്, രണ്ട് പേര്‍ കസ്റ്റഡിയില്‍

ക്രിസ്തുമസ് ആഘോഷത്തിനിടെ അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. വര്‍ക്കല എസ്.എന്‍ കോളേജിലാണ് സംഭവം.

കോളേജിലെ വിദ്യാര്‍ത്ഥി റോഡില്‍ അമിത വേഗത്തില്‍ കാറോടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം.

അപകടരമായ രീതിയില്‍ വിദ്യാര്‍ത്ഥി ഓടിച്ച കാര്‍ അഞ്ച് വാഹനങ്ങളിലും ചെന്ന് തട്ടി. നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷയിലും നാല് ഇരുചക്രവാഹനങ്ങളിലുമാണ് ഇടിച്ചത്.

പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ പരിക്ക് ഗുരുതരമല്ല. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.

വിദ്യാര്‍ത്ഥിനിയെ വര്‍ക്കലയിലെ ആശുപത്രിയിലേക്ക് മാറ്റി. കാറില്‍ ഉണ്ടായിരുന്ന രണ്ട് പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മോട്ടോര്‍ വാഹന വകുപ്പും കാറില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് എതിരെ കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT