Around us

ശൈലജയ്ക്ക് വേണ്ടി കേന്ദ്ര നേതൃത്വം; മന്ത്രി സ്ഥാനം നിഷേധിച്ചതില്‍ യെച്ചൂരിയ്ക്കും ബൃന്ദാ കരാട്ടിനും അതൃപ്തി

ന്യൂദല്‍ഹി: ആരോഗ്യമന്ത്രി കെ.കെ ശൈലജയെ മന്ത്രിയാക്കേണ്ടെന്ന തീരുമാനത്തില്‍ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് വിയോജിപ്പ്. സീതാറാം യെച്ചൂരിയും ബൃന്ദാ കരാട്ടുമുള്‍പ്പെടെയുള്ളവര്‍ കെ.കെ ശൈലജയെ രണ്ടാമതും മന്ത്രിയാക്കേണ്ടതില്ലെന്ന സംസ്ഥാന കമ്മിറ്റി തീരുമാനത്തോട് അതൃപ്തി അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊളിറ്റ് ബ്യൂറോവിലെ ചില അംഗങ്ങളും തീരുമാനത്തോട് വിയോജിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു മന്ത്രിമാരായി എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍ , പി.രാജീവ്, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആര്‍.ബിന്ദു, വീണാ ജോര്‍ജ്, വി.അബ്ദുള്‍ റഹ്മാന്‍ എന്നിവരെയാണ് നിശ്ചയിച്ചത്. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം.ബി രാജേഷിനേയും, പാര്‍ടി വിപ്പായി കെ.കെ.ശൈലജ ടീച്ചറേയും. പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിക്കുകയായിരുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT