Around us

‘സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍ പദവി ആവശ്യമില്ല’: എന്‍പിആര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കരുതെന്നും യെച്ചൂരി 

THE CUE

പൗരത്വ വിഷയത്തില്‍ വീടുകയറി പ്രചാരണം നടത്താനൊരുങ്ങി സിപിഎം. ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കരുതെന്ന് അഭ്യര്‍ത്ഥിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍ പദവി ആവശ്യമില്ല. ഗവര്‍ണര്‍മാരുടെ പ്രസക്തി ആലോചിക്കേണ്ട സമയമായെന്നും, ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും യെച്ചൂരി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒറ്റയ്ക്ക് പ്രക്ഷോപം വേണ്ടെന്ന നിലപാടാണ് സിപിഎം എടുത്തിരിക്കുന്നത്. എന്നാല്‍ യോജിച്ച പ്രക്ഷോഭവുമായി മുന്നോട്ട് പോകും. ഇതിനുള്ള സാഹചര്യങ്ങള്‍ നിലവില്‍ വന്നതിനാലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കവെ സീതാറാം യെച്ചൂരി പറഞ്ഞു.

സിഎഎയും എന്‍പിആറും പരസ്പരം ബന്ധപ്പെട്ട് കിടക്കുകയാണ്. മൂന്നും ഒരൊറ്റ പാക്കേജായി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. പൗരത്വ രജിസ്റ്ററിലെയും ജനസംഖ്യ രജിസ്റ്ററിലെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കും. ജനസംഖ്യാ രജിസ്റ്ററുമായി ജനങ്ങള്‍ സഹകരിക്കരുതെന്ന് സിപിഎം ആഹ്വാനം ചെയ്യുന്നതായും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൗരത്വ ഭേദഗതിയെ എതിര്‍ത്ത സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരോട് ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT