Around us

‘തീ കത്തുമ്പോള്‍ കത്തിച്ചവനെതിരെ നില്‍ക്കണം’, ശക്തമായി പ്രതിഷേധിക്കേണ്ട സമയമെന്ന് ഹരീഷ് ശിവരാമകൃഷ്ണന്‍ 

THE CUE

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറുന്ന കലാപത്തില്‍ പ്രതികരണവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. തീ കത്തുമ്പോള്‍ കത്തിച്ചവനെതിരെ നില്‍ക്കുന്നതായിരിക്കണം രാഷ്ട്രീയമെന്ന് ഹരീഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ തീ നമ്മുടെ വീടുകളിലേക്ക് പടരാന്‍ ഏറെ സമയം ഒന്നും ആവില്ല. മതം നമ്മളെ പരസ്പരം വെറുക്കാന്‍ പഠിപ്പിക്കുന്നില്ല എന്ന് സാരേ ജഹാന്‍സെ അച്ഛാ എന്ന ഗാനം പാടി പഠിച്ച നമ്മളാണ് ഇതിന് കൂട്ടുനില്‍ക്കുന്നതെങ്കില്‍ കാലം നമുക്ക് മാപ്പ് തരില്ല. മതത്തിന്റെ പേരില്‍ മനുഷ്യനെ വിഭജിക്കുന്നവര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയമാണ് ഇതെന്നും ഹരീഷ് ശിവരാമകൃഷ്ണന്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മതത്തിന്റെ പേരില്‍ മനുഷ്യനെ വിഭജിച്ചും , തമ്മിലടിപ്പിച്ചും, തെരുവുകള്‍ കത്തിച്ചും ഭീതി പരത്തുന്നവര്‍ക്ക് എതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയം ആണ് ഇത്. ചെറുത്തു തോല്‍പ്പിക്കേണ്ട സമയം ആണിത് .'അവന്മാര്‍ക്ക് രണ്ടെണ്ണം കിട്ടട്ടെ' എന്ന് പറഞ്ഞു ഇതിനു മൂക സാക്ഷ്യം വഹിക്കുന്ന സുഹൃത്തുക്കളോട് , ഈ തീ നമ്മുടെ വീടുകളിലേക്ക് പടരാന്‍ ഏറെ സമയം ഒന്നും ആവില്ല. മതം നമ്മളെ പരസ്പരം വെറുക്കാന്‍ പഠിപ്പിക്കുന്നില്ല എന്ന് 'സാരേ ജഹാന്‍ സെ അച്ഛാ' എന്ന ഗാനം പാടി പഠിച്ച നമ്മളാണ് ഇതിനു കൂട്ട് നില്‍ക്കുന്നതെങ്കില്‍ കാലം നമുക്ക് മാപ്പു തരില്ല. തീ കത്തുമ്പോള്‍ കത്തിച്ചവന് എതിരെ നില്‍ക്കുന്നതായിരിക്കണം നിങ്ങളുടെ രാഷ്ട്രീയം. അത് മാത്രം.

നബി: താന്‍ പാടിയ മതി, രാഷ്ട്രീയം പറയണ്ട എന്ന് പറയുന്നവരോട് - പാടിയാലും ഇല്ലെങ്കിലും പ്രതികരിക്കേണ്ടപ്പോ പ്രതികരിക്കുകയും, രാഷ്ട്രീയം പറയുകയും ചെയ്യും. തെരുവ് കത്തിക്കുന്നതിനെ പിന്തുണക്കാന്‍ ന്യായീകരണം പറയുന്നതിനെ അവജ്ഞയോടെ അവഗണിക്കും.

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

SCROLL FOR NEXT