Around us

കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ തോതിലുണ്ടെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട്

കേരളത്തിലും കര്‍ണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായുണ്ടെന്ന് ഐക്യ രാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപഭൂഘണ്ഡത്തില്‍, ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ ഭീകരസംഘടനയായ അല്‍ഖ്വയ്ദയ്ക്ക് 150 മുതല്‍ 200 അംഗങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഎസ്, അല്‍ഖ്വയ്ദ ഇവയുമായി ബന്ധപ്പെട്ട വ്യക്തികള്‍, സംവിധാനങ്ങള്‍ എന്നിവയെ നിരീക്ഷിക്കുന്ന യുഎന്‍ സംഘത്തിന്റെ 26ാം റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്.

താലിബാന്‍ കുടക്കീഴിലാണ് ഇന്ത്യന്‍ ഉപഭൂണ്ഡത്തില്‍ അല്‍ഖ്വയ്ദ പ്രവര്‍ത്തിക്കുന്നത്. അസിം ഉമറിന്റെ മരണശേഷം ഒസാമ മഹ്മൂമൂദാണ് ഇപ്പോഴത്തെ നേതാവ്.മുന്‍ നേതാവിന്റെ മരണത്തില്‍ പ്രതികാരത്തിന് സംഘം തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇന്ത്യയുടെ ഒരു മേഖലയില്‍ സ്വാധീനമുറപ്പിച്ചതായി കഴിഞ്ഞ വര്‍ഷം മെയില്‍,ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടിരുന്നു. കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിന് പിന്നാലെയാണ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചത്. വിലായ ഹിന്ദ് എന്നാണ് ആ ഇന്ത്യന്‍ മേഖലയ്ക്ക് നല്‍കിയിരിക്കുന്ന പേരെന്നും അമഖ് വാര്‍ത്താ ഏജന്‍സിയിലൂടെ ഐഎസ് അവകാശപ്പെട്ടിരുന്നു.

എന്നാല്‍ സുരക്ഷാ സേനകള്‍ അന്നേ ഈ വാദം തള്ളി. മുന്‍പ് കശ്മീരില്‍ നടന്ന ഐഎസ് ആക്രമണങ്ങള്‍ ഭീകരസംഘടനയുടെ ഖൊറാസന്‍ പ്രവിശ്യാ ബ്രാഞ്ചുമായി ബന്ധപ്പെട്ടായിരുന്നുവെന്നും അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ മേഖലയിലെ പ്രവര്‍ത്തനത്തിനായി 2015 ലാണ് ഈ സംഘം ആരംഭിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT