കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടം മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ്. ധര്‍മ്മടത്ത് സി.പി മുഹമ്മദ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് പ്രചരിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയാകണമെന്ന് പാര്‍ട്ടി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് സി.പി മുഹമ്മദ് മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കി.
കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ തലശ്ശേരിയിലും മത്സരിക്കാന്‍ തയ്യാറാണ്. താന്‍ മാത്രമല്ല കുടുംബത്തിലുള്ളവരും ഏത് മണ്ഡലത്തില്‍ വേണമെങ്കിലും മത്സരിക്കും. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് താനും കുടുംബവും. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ നീതി ലഭിക്കില്ല. അതിന് യു.ഡി.എഫ് അധികാരത്തിലെത്തണം.
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ പ്രവര്‍ത്തിക്കും. സി.ബി.ഐ അന്വേഷണം നടത്താമെന്ന് കോടതി പറഞ്ഞിട്ടും സര്‍ക്കാര്‍ രേഖകള്‍ കൈമാറിയില്ല. കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയവര്‍ വിലസി നടക്കുകയാണെന്നും ഷുഹൈബിന്റെ പിതാവ് ആരോപിച്ചു.