Around us

പിണറായിയുടെ പൊലീസിന് പി.സി ജോര്‍ജ് പിടികൊടുക്കില്ലെന്ന് ഷോണ്‍ ജോര്‍ജ്

വിദ്വേഷ പ്രസംഗത്തില്‍ പൊലീസ് തിരയുന്ന ജനപക്ഷം നേതാവ് പി.സി ജോര്‍ജ്ജ് പിണറായി വിജയന്റെ പൊലീസീന് പിടികൊടുക്കില്ലെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്ജ്. വിദ്വേഷ പ്രസംഗം കേസില്‍ പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പി.സി ജോര്‍ജ് ഒളിവില്‍ അല്ലെന്നും പിണറായിയുടെ പൊലീസിന് അദ്ദേഹം പിടികൊടുക്കില്ലെന്നും ജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജ്. മീഡിയ വണ്‍ ചാനലിനോടാണ് പ്രതികരണം.

ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞത്:

തിരുവനന്തപുരത്തെ കേസിന്റെ വിധി വന്ന ശേഷമേ അറസ്റ്റ് ഉണ്ടാകൂ എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞിരുന്നു. ആ തീരുമാനം ഉടനടി മാറ്റിയത് ഗവണ്‍മെന്റാണ്. കുറേ പേരെ പ്രീണിപ്പിക്കാനുള്ള നീക്കമാണ് പിണറായി സര്‍ക്കാര്‍ നടക്കുന്നത്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ ഈ ആകാംക്ഷയൊന്നും ഈ പൊലീസിന് ഇല്ലല്ലോ.

ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കേരളത്തിലെ എയര്‍പോര്‍ട്ടിലൂടെയാണ് ഒരു സിനിമാ നടന്‍ ദുബായിക്ക് കേറി പോയത്. അത് തടയാനൊന്നും പൊലീസിന് ഉല്‍സാഹമുണ്ടായില്ലല്ലോ. പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നോക്കുന്നത് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ഷോണ്‍ ജോര്‍ജ്. പിണറായിയുടെ രാഷ്ട്രീയമാണ് ഇംപ്ലിമെന്റ് ചെയ്യാന്‍ നോക്കുന്നത്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT