Around us

ഞെട്ടിക്കുന്നത്, ഹൃദയഭേദകം; പുനീത് രാജ്‌കുമാറിന്റെ മരണത്തിൽ ചിരഞ്ജീവി

കന്നഡ സൂപ്പർതാരം പുനീത് രാജ്‌കുമാറിന്റെ മരണത്തിൽ അനുശോചിച്ച് മെഗാസ്റ്റാർ ചിരഞ്ജീവി. വാർത്ത വളരെ ഞെട്ടിക്കുന്നതാണെന്നും ഹൃദയഭേദകമാണെന്നും ചിരഞ്ജീവി ട്വിറ്ററിൽ കുറിച്ചു.

'ഞെട്ടിക്കുന്നത്, തകർത്തുകളയുന്നത്, ഹൃദയഭേദകമായത്. പുനീത് രാജ്‌കുമാർ വളരെ വേഗം പോയി. ആദരാഞ്ജലികൾ. കന്നഡ, ഇന്ത്യൻ സിനിമ മേഖലയ്ക്ക് സംഭവിച്ച കനത്ത നഷ്ടം'; ചിരഞ്ജീവി ട്വിറ്ററിൽ കുറിച്ചു.

കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടനായും വിജയ നായകനായും തുടരുന്നതിനിടയിലാണ്‌ അദ്ദേഹത്തിന്റെ അപ്രതീക്ഷിതവിയോഗം. പ്രശസ്ത നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്‍. ബാലതാരമായാണ് സിനിമാ പ്രവേശം. ബെട്ടാഡ ഹൂവിലെ അപ്പു എന്ന കഥാപാത്രത്തിന് പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

അപ്പു, അഭി, വീര കന്നഡിഗ, ആകാശ്, ആരസു, മിലാന, വംശി, റാം, ജാക്കീ, ഹുഡുഗരു, രാജകുമാര തുടങ്ങിയവയാണ് പുനീത് രാജ്കുമാറിന്റെ ഹിറ്റ് ചിത്രങ്ങള്‍. നടന്‍, അവതാരകന്‍, പിന്നണി ഗായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളിലും ശ്രദ്ധേയനായിരുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT